മുംബൈ: ഉച്ച നീച ഭാവങ്ങള്‍ ഭാരതീയതയുടെ ഭാഗമല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എല്ലാ ജീവജാലങ്ങളിലും ഈശ്വരന്‍ ഒരുപോലെ വസിക്കുന്നു എന്നതാണ് നമ്മുടെ ആദര്‍ശങ്ങള്‍ പറയുന്നത്. അതുകൊണ്ട് രൂപവും പേരുമെന്തായാലും യോഗ്യത ഒന്നാണ്. എല്ലാവര്‍ക്കും ഒരേ ആദരവും സ്‌നേഹവുമാണുള്ളത്. ആരും ഉയര്‍ന്നവരോ താഴ്ന്നവരോ അല്ല. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്ക് സാധുത കണ്ടെത്താന്‍ ശാസ്ത്രങ്ങളെ ഉദ്ധരിച്ച് ചില പണ്ഡിതര്‍ പറയുന്നതെല്ലാം നുണകളാണ്, സര്‍സംഘചാലക് പറഞ്ഞു. മുംബൈപ്രഭാദേവി രവീന്ദ്രനാട്യ മന്ദിരത്തില്‍ സന്ത് രവിദാസ് സമാജം സംഘടിപ്പിച്ച രവിദാസ്ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ത് രവിദാസ്ജി മുന്നോട്ടുവച്ച് സമരസതയുടെ ആദര്‍ശങ്ങള്‍ എല്ലാവരെയും ഒന്നിപ്പിക്കാന്‍ ഉപകരിക്കുന്നതാണ്. ആ പാതയിലൂടെ സമാജം സഞ്ചരിച്ചാല്‍ ഭാരതം വിശ്വഗുരു സ്ഥാനത്തേക്ക് എത്തിച്ചേരും. ഇന്ന് രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെ വേരുകള്‍ സംന്യാസിമാരുടെ ശ്രേഷ്ഠപാരമ്പര്യത്തിലുണ്ട്. സ്വാര്‍ത്ഥതയാണ് ഒരു കാലത്ത് നാടിനെ തെറ്റായ വഴികളിലേക്ക് നയിച്ചത്. അത് അടിച്ചമര്‍ത്തലിന്റെയും ഭിന്നിപ്പിന്റെയും അവസ്ഥ സൃഷ്ടിച്ചു. വിദേശ ശക്തികള്‍ക്ക് അവസരം ഒരുക്കിക്കൊടുത്തു. മുമ്പ് കൊള്ളയടിക്കാന്‍ മാത്രമായിരുന്നു ആക്രമണങ്ങള്‍. ഇസ്ലാമിക അധിനിവേശത്തിനു ശേഷം സ്ഥിതി മാറി. സന്ത് രവിദാസ് സത്യാന്വേഷണം ജീവിതമാക്കി. സത്യം, അനുകമ്പ, ആന്തരിക വിശുദ്ധി, നിരന്തരമായ കഠിനാധ്വാനം എന്നിവയായിരുന്നു അദ്ദേഹം പകര്‍ന്ന പാഠം, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
രവിദാസ് സമാജം പ്രസിഡന്റ് നാരായണ്‍ തിവ്രേക്കര്‍, സൊസൈറ്റി പ്രസിഡന്റ് മയൂര്‍ ദേവലേക്കര്‍, ധനഞ്ജയ് വസന്ത് വയങ്കങ്കര്‍, വിനായക് വസന്ത് വയങ്കങ്കര്‍, വസുധ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രസ്റ്റി രവി പേവേക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Discussion about this post