കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതഭയ രജപക്ഷെയുടെ ബംഗ്ലാവിലെ പണക്കൂമ്പാരത്തെക്കുറിച്ച് പോലീസ് അന്വേഷണം. ഇതിന്‍റെ ഭാഗമായി ഗോതബയയെ പോലീസ് ചോദ്യം ചെയ്തു. കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഗോതബയയുടെ ഓഫീസും വസതിയും കൈയേറിയപ്പോഴാണ് വന്‍തോതിലുള്ള പണശേഖരം കണ്ടെത്തിയത്.
ചോദ്യം ചെയ്യല്‍ ഗോതബയയുടെ വീട്ടില്‍ മൂന്ന് മണിക്കൂര്‍ നീണ്ടതായി പോലീസ് വക്താവ് നിഹാല്‍ തല്‍ദുവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രസിഡന്റ്ഹൗസില്‍ നിന്ന് ജനക്കൂട്ടം കണ്ടെടുത്ത 17 മില്യണ്‍ രൂപയിലധികം പണം കൊളംബോ ഫോര്‍ട്ട് പോലീസിന് കൈമാറിയിരുന്നു. 73 കാരനായ ഗോതബയ പ്രക്ഷോഭകാരികളെ ഭയന്ന് ജൂലൈ 13 ന് ശ്രീലങ്കയില്‍ നിന്ന് മാലിദ്വീപിലേക്കും അവിടെ നിന്ന് സിംഗപ്പൂരിലേക്കും പലായനം ചെയ്യുകയായിരുന്നു. അവിടെ നിന്നാണ ജൂലൈ 14 ന് അദ്ദേഹം രാജിക്കത്ത് അയച്ചത്. പിന്നീട് തായ്ലന്‍ഡിലേക്ക് പറന്ന ഗോതബയ സപ്തംബര്‍ രണ്ടിനാണ് നാട്ടിലേക്ക് മടങ്ങിയത്.
Discussion about this post