ധര്‍മ്മശാല: ടിബറ്റിന്‍റെ സ്വയംഭരണാവകാശത്തെ പിന്തുണച്ച് യൂറോപ്യന്‍ റിസര്‍ച്ച് കൗണ്‍സിലിലെ മുപ്പതോളം സെനറ്റര്‍മാര്‍. ചൈനീസ് ആധിപത്യത്തില്‍ ടിബറ്റിന്‍റെ മോചനത്തെ പിന്തുണയ്ക്കുന്നതിനായി ഇവര്‍ ഒരു ഇന്റര്‍പാര്‍ലമെന്ററി ഗ്രൂപ്പ് സൃഷ്ടിച്ചെന്ന് യൂറോപ്പ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ടിബറ്റന്‍ ജനതയ്ക്ക് ‘യഥാര്‍ത്ഥവും അര്‍ത്ഥപൂര്‍ണ്ണവുമായ സ്വയംഭരണം’ ഉറപ്പാക്കുന്നതിന് ചൈനീസ് നേതൃത്വവും ദലൈലാമയുടെ പ്രതിനിധികളും തമ്മിലുള്ള സംഭാഷണം പുനരാരംഭിക്കുന്നതിന് ഈ ഇന്റര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കും.
ചൈനയുടെ അധിനിവേശത്തിനുംമുമ്പ് ആയിരം വര്‍ഷത്തെ ചരിത്രമുള്ള ഒരു സ്വതന്ത്ര രാജ്യമാണ് ടിബറ്റെന്നും അതിന് മേലുള്ള ബീജിങ്ങിന്‍റെ ഭീഷണി അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര പിന്തുണ തേടുകയാണ് ഗ്രൂപ്പിന്‍റെ ലക്ഷ്യമെന്നും റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു. ഇആര്‍സി സെനറ്റര്‍ റോബര്‍ട്ട് മസിഹ് നഹര്‍ പുതിയ ഇന്റര്‍ഗ്രൂപ്പിന്‍റെ പ്രസിഡന്റാകും.
ദലൈലാമയുടെയും സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന്റെയും പ്രതിനിധി റിഗ്സിന്‍ ജെന്‍ഖാങ്ങ് ഇതില്‍ പങ്കെടുക്കും; സ്‌പെയിനിലെ ടിബറ്റന്‍ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് റിന്‍സിങ് ഡോള്‍മ; യൂറോപ്പിനെ പ്രതിനിധീകരിച്ച് ടിബറ്റന്‍ പാര്‍ലമെന്റിലെ രണ്ട് അംഗങ്ങള്‍, തുബ്ടെന്‍ വാങ്ചെന്‍, തുപ്റ്റെന്‍ ഗ്യാറ്റ്സോ എന്നിവരും ഇതിലുണ്ടാകുമെന്നും യൂറോപ്പ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post