ന്യൂദല്‍ഹി: സ്റ്റാന്‍ഡ് അപ് പദ്ധതിക്ക് കീഴില്‍ 1.8 ലക്ഷത്തിലധികം വനിതാ സംരംഭകര്‍ക്ക് 40,600 കോടി രൂപയുടെ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത്രയധികം വനിതകള്‍ക്കും പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംരംഭകര്‍ക്കും പണം നല്‍കാനായതില്‍ അഭിമാനവും സംതൃപ്തിയുമുണ്ടെന്ന് സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചുളള ചടങ്ങില്‍ സംസാരിക്കവെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഷെഡ്യൂള്‍ഡ് കമേഴ്‌സ്യല്‍ ബാങ്കുകളുടെ ശാഖകളില്‍ നിന്ന് വായ്പ നല്‍കാനുളള സംവിധാനമൊരുക്കി ഹരിത സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ നല്‍കുന്നതിന് സ്റ്റാന്‍ഡ് അപ് പദ്ധതി വഴി വയ്ക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വനിതകള്‍, പട്ടികജാതിപട്ടിക വര്‍ഗക്കാര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ സ്റ്റാന്‍ഡ് അപ് പദ്ധതി വഴിതെളിച്ചിട്ടുണ്ട്. ഇതുവരെ ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്ന ഈ വിഭാഗങ്ങള്‍ക്ക് തടസങ്ങളില്ലാതെ വായ്പ ലഭിക്കാനും പദ്ധതി സഹായമായി. സ്റ്റാന്‍ഡ് അപ് പദ്ധതി 2016 ഏപ്രില്‍ 5നാണ് നില്‍വില്‍ വന്നത്. ഉത്പാദന, സേവന, വ്യാപാര, കാര്‍ഷിക മേഖലകളില്‍ ഹരിത സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വായ്പയുടെ 80 ശതമാനത്തിലധികവും വനിതകള്‍ക്കാണ് നല്‍കിയതെന്നത് സന്തോഷം നല്‍കുന്നുവെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന്‍ റാവു കാരാഡ് പറഞ്ഞു.
Discussion about this post