ന്യൂദല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്‌ക്കെതിരെ ബിബിസി ബോധപൂര്‍വം പ്രചരണം നടത്തുകയാണെന്ന ആരോപണം. ടിബറ്റന്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഗ്ലോബല്‍ അലയന്‍സിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ സെറിങ് പസാങ്, ടിബറ്റന്‍ കമ്മ്യൂണിറ്റി(യുകെ) മുന്‍ ചെയര്‍മാന്‍ ദല്‍ഹ സെറിങ് (ടിബറ്റന്‍ കമ്മ്യൂണിറ്റി യുകെ-ചെയര്‍മാന്‍ 2018-2020), മുന്‍ വൈസ് ചെയര്‍മാന്‍ ഫണ്ട്സോക്ക് നോര്‍ബു എന്നിവര്‍ ബിബിസിക്ക് ഇത് ചൂണ്ടിക്കാട്ടി കത്ത് അയച്ചു.
ദലായ്‌ലാമയുടെ വിവാദ വീഡിയോയുടെ മറപിടിച്ച് അദ്ദേഹത്തെ ആവര്‍ത്തിച്ച് അപമാനിക്കാനുള്ള നീക്കം അപലപനീയമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ആത്മീയാചാര്യനെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബിബിസി തയാറാകണം.
ഒരു ലോകോത്തര പബ്ലിക് ഫണ്ടഡ് മീഡിയ ബ്രോഡ്കാസ്റ്റിങ്ഹൗസ് എന്ന നിലയില്‍, ബിബിസിയുടെ നീക്കങ്ങളില്‍ ഞങ്ങള്‍ നിരാശരാണ്. ദലായ്‌ലാമയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏജന്റുമാര്‍ ആസൂത്രണം ചെയ്ത വീഡിയോയെ മുന്‍നിര്‍ത്തി ദലൈലാമയെ വിലയിരുത്തരുതെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
Discussion about this post