കൊച്ചി: മുസ്ലീം കല്യാണങ്ങളില്‍ സ്ത്രീകള്‍ക്ക് ഊണ് അടുക്കളപ്പുറത്താണെന്ന് സിനിമാതാരം നിഖിലാ വിമലിന്‍റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് നിഖിലയുടെ അഭിപ്രായ പ്രകടനം. മരണം വരെയും ഭര്‍ത്താക്കന്മാര്‍ പുതിയാപ്ലമാരായിരിക്കുമെന്നും നിഖില പറയുന്നു.
നിഖിലയെ അനുകൂലിച്ചും എതിര്‍ത്തും പ്രമുഖരടക്കം നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. അതേസമയം ഈ വിവേചനം മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമാണുള്ളതെന്ന് നടനും അഡ്വക്കേറ്റുമായ ഷുക്കൂര്‍ അഭിപ്രായപ്പെട്ടു. മറ്റ് സ്ത്രീകള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ മുന്‍വഴിതന്നെ പ്രവേശനം അനുവദിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുരുഷകേസരികള്‍ക്കൊപ്പം ഒരേ ടേബിളില്‍ മുസ്ലീങ്ങളല്ലാത്ത സ്ത്രീകള്‍ ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങള്‍ ആല്‍ബം പരിശോധിച്ചാല്‍ കാണാം. കല്യാണപ്പന്തലിലെ ലിംഗവിവേചനം എന്നാണ് ഒഴിയുക, അഡ്വ. ഷുക്കൂര്‍ ചോദിച്ചു.
തലേദിവസത്തെ ചോറും മീന്‍കറിയുമൊക്കെയാണ് നാട്ടിലെ കല്യാണത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മ വരികയെന്ന് നിഖില അഭിമുഖത്തില്‍ പറഞ്ഞു. ‘കോളജില്‍ പഠിക്കുമ്പോഴാണ് മുസ്ലീം വീടുകളില്‍ കല്യാണത്തിന് പോയിത്തുടങ്ങിയത്. സ്ത്രീകളൊക്കെ അവിടെ അടുക്കളഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. മുന്നിലാണ് ആണുങ്ങള്‍ക്കൊക്കെയുള്ള ഭക്ഷണം. ഇപ്പോഴും അതിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്. കല്യാണം കഴിച്ചിട്ട് ആണുങ്ങള്‍ പെണ്ണുങ്ങളുടെ വീട്ടിലാണ് താമസിക്കുക. അവരെ പുതിയാപ്ല എന്നാണ് പറയുന്നത്. അവര് മരിക്കുന്നതുവരെ പുതിയാപ്ലയാണ്. അവര്‍ എപ്പോള്‍ ന്നാലും ഭയങ്കരമായി സല്‍ക്കരിക്കണം. അവര്‍ക്ക് ട്രീറ്റ് കൊടുക്കണം. വയസ്സായി മരിച്ചാലും പുതിയാപ്ല മരിച്ചു എന്നാണ് പറയുന്നത്’, നിഖില പറയുന്നു.
Discussion about this post