തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ മെയ് 10 മുതൽ 17 വരെ നടക്കുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്‍റെ ഭാഗമായി ക്ഷേത്ര സന്നിധിയിലെ പ്രയാജം നാമജപ യജ്ഞ വേദിയിൽ വെച്ച് ഇന്ന് (ഏപ്രിൽ 27) സത്ര ഗാനാജ്ഞലിയുടെ പ്രകാശനം ശ്രീ വി.കെ. രവിവർമ്മ തമ്പുരാൻ ( മുതിർന്ന പത്രപ്രവർത്തകൻ ) നിർവഹിച്ചു.
സത്രസമതി ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാരായണീയ പാരായണത്തിനും അദ്ദേഹം ദീപം തെളിച്ച് തുടക്കം കുറിച്ചു.













