ജമ്മു: സൈനികഹെലികോപ്റ്റര്‍ തകര്‍ന്ന കിഷ്ത്വാറിലെ മച്‌നയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമീണര്‍ക്ക് നന്ദി പറഞ്ഞ് സൈന്യം. നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയാണ് ജമ്മു ഇന്നലെ മച്‌നയിലെത്തി ഗ്രാമീണരെ സന്ദര്‍ശിച്ചത്.
മെയ് നാലിനാണ് സുരക്ഷാ സേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മച്‌നയിലെ മര്‍വയില്‍ നദിയുടെ തീരത്ത് തകര്‍ന്നുവീണത്. അപകടത്തില്‍ ഒരു ടെക്‌നീഷ്യന്‍ കൊല്ലപ്പെടുകയും രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹെലികോപ്റ്റര്‍ അപകടസമയത്ത് ഗ്രാമീണര്‍ ചെയ്തത് സാഹസികമായ രക്ഷാപ്രവര്‍ത്തനമാണ്. അവരുടെ സേവനത്തിന്റെ ചിത്രങ്ങള്‍ ലോകമെങ്ങും പ്രചരിച്ചു. ട്വിറ്ററില്‍ ഈ ദൃശ്യങ്ങള്‍ 3.50 ലക്ഷത്തിലധികം ആളുകള്‍ ഇത് കണ്ടു. മച്‌നയും മച്‌നയിലെ ജനങ്ങളും ലോകത്തിന് മുന്നില്‍ ഏറെ പ്രശസ്തമായ പേരുകളാണ്. ഈ ഗ്രാമത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്നതെന്തും സൈന്യം ചെയ്യും, ദ്വിവേദി പറഞ്ഞു.
Discussion about this post