ഹരിദ്വാർ: ഗായത്രി പരിവാറിന്‍റെ യുവപ്രതിനിധിയും ദേവ സംസ്‌കൃതി വിശ്വവിദ്യാലയ വൈസ് ചാൻസലറുമായ ഡോ. ചിന്മയ് പാണ്ഡ്യയ്ക്ക് ഭാരത് ഗൗരവ് പുരസ്കാരം. ഭാരതീയ സംസ്കാരത്തോടൊപ്പം ആത്മീയതയും ലോകമെമ്പാടും വ്യാപിപ്പിക്കുന്ന ഗായത്രി പരിവാറിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം. ലണ്ടനിലെ ബ്രിട്ടീഷ് പാർലമെൻ്റ് ഹൗസ് ഓഫ് കോമൺസിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. ഗായത്രി മഹാമന്ത്രത്തോടെയാണ് ചടങ്ങ്ആരംഭിച്ചത്.
അഖില വിശ്വ ഗായത്രി പരിവാറുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തകരുടെയും ബഹുമതിയായി ഈ ബഹുമതിയെ കാണുന്നുവെന്ന് ഡോ. ചിന്മയ് പാണ്ഡ്യ പറഞ്ഞു. ഈ ബഹുമതി തനിക്ക് മാത്രമല്ല, എല്ലാ യുവ പ്രവർത്തകർക്കും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. പ്രണവ് പാണ്ഡ്യ ജിയുടെയും ഷൈല ദീദിയുടെയും നേതൃത്വത്തിൽ യുവജനങ്ങളുടെ സാംസ്കാരിക ഉന്നമനത്തിനും സർഗ്ഗാത്മകതയ്ക്കും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ ബ്രിട്ടീഷ് പാർലമെന്റ് പ്രശംസിച്ചു.
Discussion about this post