ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്നുപേരെ കൂടി ഇറാനില്‍ തൂക്കിക്കൊന്നു. മധ്യ നഗരമായ ഇസ്ഫഹാനിലാണ് മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. മജിദ് കസെമി, സാലിഹ് മിര്‍ഹാഷെമി, സയീദ് യാഗൂബി എന്നിവരെയാണ് വധിച്ചത്. ദൈവത്തിനെതിരെ യുദ്ധം (മഹാരിബെ) ചെയ്തു എന്നതാണ് ചെയ്ത കുറ്റം.
മുടി മുഴുവന്‍ മറച്ച് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ ഭരണകൂടം കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കുര്‍ദിഷ് യുവതി മഹ്‌സ അമിനിയുടെ നീതിക്കായി സ്ത്രീകള്‍ ആരംഭിച്ച സമരമാണ് ഇറാനില്‍ ഹിജാബ് വിരുദ്ധപ്രക്ഷോഭമായി കത്തിപ്പടര്‍ന്നത്. പ്രക്ഷോഭത്തിനെതിരായ ഭരണകൂട നടപടികളില്‍ ടെഹ്റാനില്‍ മാത്രം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഏഴ് പേരെ നേരത്തെ വധിച്ചിരുന്നു. 2023ല്‍ ഏറ്റവുമധികം വധശിക്ഷ നടപ്പാക്കിയ രാജ്യമെന്ന കുപ്രസിദ്ധി ഇറാനുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ 203 പേരെയാണ് ഇറാന്‍ ഭരണകൂടം വധിച്ചത്.
ലോക മനുഷ്യാവകാശ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ആര്‍ഒ) നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇറാന്‍ മനുഷ്യാവകാശ സംഘടന ഈ വിവരം പുറത്തുവിട്ടത്. 2022ല്‍ 528 പേരെയും 2021ല്‍ 333 പേരെയും ഭരണകൂടം വധിച്ചു.
Discussion about this post