കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ കീഴിൽ ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും
വൻ തോതിൽ നിഷേധിക്കപ്പെടുകയാണ്. ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിെര ആരും ശബ്ദിക്കരുത്എന്നും
അനീതികൾ ആരും ചോദ്യം ചെയ്യരുെതന്നും ഉള്ള നയമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത് . മാധ്യമങ്ങെള
വർഗ ശത്രുക്കളായി കാണുന്ന സമീപനം ആണ് ഇടതു സർക്കാർ പുലർത്തി പോരുന്നത്.
സത്യം പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർക്കെതിെര മാത്രമല്ല സ്റ്റുഡിയോയിൽ വാർത്ത
വായിക്കുന്നവർക്കെതിെരപോലും കേസടുക്കുന്ന സാഹചര്യമാണ്നിലവിലുള്ളത്. സിപിഐഎം ന്റെയും
സർക്കാരിന്റെയും പിന്തുണയോെട നടക്കുന്ന എസ്എഫ്ഐേനതാക്കളുെട വിദ്യാഭ്യാസ തട്ടിപ്പുകളെ കുറിച്ച് വാർത്ത
നൽകിയ അഖില നന്ദകുമാർ എന്ന മാധ്യമ പ്രവർത്തകക്കെതിെര കേസെടുത്ത സംഭവം,സിപിഐഎം നേതാക്കൾ
ഉൾപ്പെട്ട ലഹരി മരുന്ന്മാഫിയക്കെതിെര ശബ്ദിച്ച ഒരു ചാനലിെല മാധ്യമ പ്രവർത്തകർക്കെതിെര നിയമ
നടപടിയുണ്ടായതും സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്ക്ഉദാഹരണമാണ് . നിയമ വിരുദ്ധ പ്രവർത്തനങ്ങെളയും
സർക്കാരിന്റെ സഹസ്ര കോടികൾ മറിയുന്ന അഴിമതി കളെയും തുറന്നു കാട്ടുന്ന ഷാജൻ സ്കരിയെയ പോലുള്ള
മാധ്യമ പ്രവർത്തകെര ജയിലിൽ അടക്കുെമന്നും ഇല്ലായ്മ ചെയ്യും എന്നുമുള്ള ഭീഷണികൾ അധികാര കേന്ദ്രങ്ങളിൽ
നിന്നും ഉയരുന്നുണ്ട്.
മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നില നിൽപ്പിനും നിയമ വാഴ്ച്ചയുെട സുതാര്യതക്കും അനിവാര്യമായ ഘടകം
ആണ് .മാധ്യമപ്രവർത്തകർക്കെതിെര നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങെള കുറിച്ച് കേരളത്തിലെ സംസ്കാരിക
നായകന്മാർ പാലിക്കുന്ന മൗനം അൽഭുത പ്പെടുത്തുന്നു .ഇത് വളെര ആപൽക്കരമായ സാഹചര്യമാണ് . ഈ
അന്തരീക്ഷത്തിൽ നിന്ന് കേരള സമൂഹത്തെ മോചിപ്പിക്കാൻ ജനാധിപത്യ വിശ്വാസികളായ ജനങ്ങളും
പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരണെമന്ന് ഭാരതീയവിചാരേകന്ദ്രം അഭ്യർത്ഥിക്കുന്നു .
സംസ്ഥാനഅധ്യക്ഷൻ ഡോ. സി.വി.ജയമാണി അധ്യക്ഷത വഹിച്ച സംസ്ഥാന സമിതി യോഗം ഡയറക്ടർ ആർ.
സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.സി. സുധീർബാമ്പു , ഡോ. എൻ. സന്തോഷ് , ഡോ.
കെ.എൻ . മധുസൂധനൻപ്പിള്ള , വി.മഹേഷ്,ഡോ.ശങ്കനാരായണൻ, ശ്രീധരൻ പുതുമന , കെ.വി .
രാജേശഖരൻ തുടങ്ങിയവർ സംസാരിച്ചു .
Discussion about this post