കോട്ടയം: ബാലഗോകുലത്തിന്റെ 48-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം 7,8,9 തീയതികളില്‍ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന നിര്‍വാഹക സമിതി ഭാരവാഹികളുടെ യോഗം വെള്ളിയാഴ്ച രാവിലെ 10 ന് ചേരും. താലൂക്ക്-ജില്ലാ കാര്യകര്‍ത്താക്കളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക ശിബിരം 8 ന് രാവിലെ 9.30 ന് സംബോധ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ.വന്നിയരാജന്‍ മുഖ്യ പ്രഭാഷണം നടത്തും.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍.പ്രസന്നകുമാര്‍, സംസ്ഥാന ജന.സെക്രട്ടറി കെ.എന്‍. സജികുമാര്‍, സംഘടനാ കാര്യദര്‍ശി എ. രഞ്ജു കുമാര്‍, ആര്‍എസ്എസ് പ്രാന്തീയ പ്രാചരക് പ്രമുഖ് ടി.എസ്. അജയകുമാര്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്കും. വൈകിട്ട് 4 ന് ഗോകുല കാര്യകര്‍ത്താവ് എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍ പ്രഭാഷണം നടത്തും.
5.30 ന് നടക്കുന്ന ഗുരുപൂജ ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. സി.ഐ. ഐസക് അധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം തിരുവനന്തപുരം മേഖലാ രക്ഷാധികാരി ഡി.നാരായണ ശര്‍മ പ്രഭാഷണം നടത്തും. മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന കാര്യദര്‍ശി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, കോട്ടയം മെഡി.കോളജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍, നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, കോട്ടയം ബസേലിയസ് കോളജ് സംസ്‌കൃത വിഭാഗം മുന്‍ മേധാവി ഡോ.പി.വി. വിശ്വനാഥന്‍ നമ്പൂതിരി, എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിറിയക് തോമസ്, സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍, ഭാരതീയ വിദ്യാഭവന്‍ സെക്രട്ടറി പി.എ. ഷെരീഫ് മുഹമ്മദ്, ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ.അനില്‍കുമാര്‍ രാഘവന്‍, ഭാരത് ഹോസ്പിറ്റല്‍ എംഡി ഡോ.വിനോദ് വിശ്വനാഥന്‍ തുടങ്ങിയവരെ ആദരിക്കും.
ഞായര്‍ രാവിലെ 8.30 ന് നടക്കുന്ന ബാല പ്രതിഭാ സംഗമം ബാലതാരം മാസ്റ്റര്‍ ആരീഷ് അനൂപ് ഉദ്ഘാടനം ചെയ്യും. ബാലപ്രതിഭകളായ ആല്‍ഫിന്‍ എബ്രഹാം രാജു, അലീന ഷെറിന്‍ ഫിലിപ്പ്, നിവേദിത.ഡി, നന്ദന ഡി, ശ്രാവണ്‍ എസ്.കുമാര്‍,അഭിനവ് കൃഷ്ണ, ആദിദേവ് സനീഷ് എന്നിവരെ ആദരിക്കും. ബാലഗോകുലം സംസ്ഥാന സമിതി അംഗം എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും.
രാവിലെ 10 ന് നടക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷന്‍ ആര്‍.പ്രസന്നകുമാര്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകന്‍ ജയരാജ്, സാമ്പത്തിക വിദഗ്ധന്‍ എസ്.ആദികേശവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്.സുദര്‍ശന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.എന്‍.സജികുമാര്‍, ഡോ.ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, ബി.അജിത് കുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് അടുത്ത സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.എന്‍. ഉണ്ണികൃഷ്ണന്‍, പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍, സ്വാഗത സംഘം വര്‍ക്കിങ് ചെയര്‍മാന്‍ ഡോ.അനില്‍ രാഘവന്‍, സംസ്ഥാന സമിതി അംഗം പി.സി. ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post