VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

മാധ്യമ പ്രവർത്തകൻ ടി.സതീശൻ രജ്ജു ഭയ്യയെ ഓർക്കുമ്പോൾ..

ടി. സതീശൻ by ടി. സതീശൻ
14 July, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

പ്രൊഫ. ഡോക്ടർ രാജേന്ദ്ര സിംഗ് ജി അല്ലെങ്കിൽ രജ്ജു ഭയ്യ, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നാലാമത്തെ സർസംഘചാലകായിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് വളരെ സജീവമായിരുന്നു രജ്ജു ഭയ്യ, ഈ സമയത്താണ് അദ്ദേഹം ആർഎസ്എസുമായി ബന്ധപ്പെടുന്നത്. അന്നുമുതൽ അദ്ദേഹത്തിന്റെ ജീവിതത്തെ സംഘ ദർശനങ്ങൾ ആഴത്തിൽ സ്വാധീനിച്ചു.ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ സർ സി ​​വി രാമൻ M.Sc കാലത്ത് രജ്ജു ഭയ്യയുടെ എക്സാമിനറായിരുന്നു. സി വി രാമൻ അദ്ദേഹത്തെ അസാധാരണമായ മിടുക്കനായ വിദ്യാർത്ഥിയായി അംഗീകരിച്ചു. ന്യൂക്ലിയർ ഫിസിക്സിലെ ഉന്നത ഗവേഷണത്തിന് അദ്ദേഹം രജ്ജു ഭയ്യക്ക് ഫെലോഷിപ്പും വാഗ്ദാനം ചെയ്തു. ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം രജ്ജു ഭയ്യ അലഹബാദ് സർവകലാശാലയിൽ സ്പെക്ട്രോസ്കോപ്പി പഠിപ്പിക്കാൻ ചേർന്നു. അദ്ദേഹം വർഷങ്ങളോളം യൂണിവേഴ്സിറ്റിയിൽ പഠിപ്പിച്ചു, പിന്നീട് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ തലവനായി നിയമിക്കപ്പെട്ടു. ഇന്ത്യയിൽ അക്കാലത്ത് വളരെ അപൂർവമായിരുന്ന ന്യൂക്ലിയർ ഫിസിക്സ് ആയിരുന്നു അദ്ദേഹത്തിന്റെ മേഖല. വളരെ ജനപ്രിയനായ അധ്യാപകനായിരുന്ന അദ്ദേഹം വളരെ ലളിതവും വ്യക്തവുമായ രീതിയിൽ വിദ്യാർത്ഥികളെ പഠിപ്പിച്ചു. ഡോ. മുരളി മനോഹർ ജോഷി അദ്ദേഹത്തിന്റെ മികച്ച വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.

1966-ൽ സർവ്വകലാശാലാ പദവി രാജിവച്ച അദ്ദേഹം സംഘത്തിന്റെ മുഴുവൻ സമയ പ്രചാരകനായി മാറി. ഉത്തർപ്രദേശിലെ പ്രാന്ത പ്രചാരകിന്റെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും നേതാക്കൾ, അക്കാദമിക് വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, ബുദ്ധിജീവികൾ, രാഷ്‌ട്രീയ നേതാക്കൾ എന്നിവരുമായി അദ്ദേഹം മികച്ച ബന്ധം പങ്കിട്ടു. ലാൽ ബഹാദൂർ ശാസ്ത്രി, ചന്ദ്രശേഖർ, വി പി സിംഗ് എന്നിവരുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് രജ്ജു ഭയ്യ ഒളിവിൽ പോയി ഭാരതം മുഴുവൻ ചുറ്റിക്കറങ്ങി. 1976-ൽ ഡൽഹിയിൽ ജസ്റ്റിസ് വി എം തർകുണ്ഡെയുടെ അധ്യക്ഷതയിൽ മനുഷ്യാവകാശ കൺവെൻഷൻ സംഘടിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.

പ്രൊഫസർഡോക്ടർ രാജേന്ദ്ര സിംഗിന്റെ സർസംഘ് ചാലക പദവി കേരളത്തിന്റെ സംഘ  ചരിത്രത്തിൽ നിര്ണ്ണായക കാലഘട്ടമായിരുന്നു. 1994 മാർച്ചിൽ നാഗ്പൂരിൽ നടന്ന അഖിലഭാരതീയ പ്രതിനിധി സഭയിൽ വെച്ചായിരുന്നു പൂജനീയ ബാല സാഹിബ് ദേവറസ് ആരോഗ്യപരമായ കാരണങ്ങളാൽ സർസംഘചാലക് പദവി ഒഴിഞ്ഞത്. രാഷ്‌ട്രജീവിതത്തിനു ചരിത്ര പരമായ നേതൃത്വം നൽകുക എന്ന ദൗത്യമാണ് ദേവറസ് ജി രജ്ജു ഭയ്യക്ക് സർസംഘചാലക് പദവി നൽകിക്കൊണ്ട് കൈമാറിയത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അദ്ദേഹം ആ ദൗത്യം സസന്തോഷം നിർവഹിക്കുകയായിരുന്നു എന്ന് കാണാം. 1978 മുതൽ 1987 വരെയള്ള കാലഘട്ടത്തിൽ സഹസാർകാര്യവാഹ് എന്ന നിലക്കും 1987 മുതൽ സർകാര്യവാഹ് എന്ന നിലയിലും പ്രവർത്തിച്ചിരുന്നപ്പോൾ കേരളവുമായി അദ്ദേഹം പുലർത്തിയിരുന്ന അടുത്ത ബന്ധം പുതിയ ദൗത്യ നിർവഹണത്തിലും അദ്ദേഹത്തിന് സഹായകമായി തീർന്നു.

അദ്ദേഹത്തിന്റെ അനുഭവ പരിജ്ഞാനം കേരളത്തിലെ സംഘ അധികാരികൾക്ക് കുറച്ചൊന്നുമല്ല ആശ്വാസം പകര്ന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഓരോന്നിനും ഓരോ വിരുദ്ധശക്തികൾ ആയിരുന്നു സംഘത്തോടുള്ള എതിർപ്പിന്റെ പടനയിച്ചിരുന്നതെങ്കിൽ, കേരളത്തിൽ അവരെല്ലാം ഒന്നിച്ച് അണിനിരന്നിരിക്കുന്നു എന്നതാണ് വസ്തുത. കമ്മ്യൂണിസ്റ്റുകളും കമ്മ്യൂണലിസ്റ്റുകളും കപട മതേതരക്കാരും ഭീകര പ്രവർത്തകരും എല്ലാം സംഘപ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കാൻ കൈകോർക്കുന്നു എന്ന വിചിത്രമായ അനുഭവം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. 1977ൽ അഖില ഭാരതീയ ചുമതലയിൽ ആദ്യമായി വന്നത് മുതൽ തന്നെ അദ്ദേഹം കേരളത്തിലെ പ്രവർത്തനങ്ങളിൽ കൂടുതൽ അടുത്ത് ഇടപഴകാൻ താല്പര്യമെടുത്തിരുന്നു..

അദ്ദേഹം സന്നിഹിതനായിരുന്ന ബൈട്ടക്കുകളിൽ പങ്കെടുത്തിരുന്ന സാധാരണ പ്രവർത്തകർക്ക് പോലും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഒരുതരത്തിലുള്ള ഭയാമോ അസ്വസ്ഥതയോ തോന്നിയിരുന്നില്ല. ബാല സ്വയംസേവകരോടും ചെറിയ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നവരോടും സരസമായി അടുത്തിടപഴകാൻ സ്വന്തം പദവി അദ്ദേഹത്തിന് തടസ്സമായിരുന്നില്ല..
സർകാര്യവാഹ് ആയിരുന്ന കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളിലും അദ്ദേഹം എടുത്തിരുന്ന ജില്ലാ കാര്യ കർത്തൃ ബൈട്ടക്കുകളും സാംഘിക്കുകളും കേരളത്തിലെ സംഘപ്രവർത്തനത്തിന് ശക്തമായ മുതൽക്കൂട്ടായിരുന്നു. പിന്നീട് അദ്ദേഹം സഹ സർ കാര്യവാഹായി തീർന്നു. ആ കാലത്താണ് പഞ്ചാബിൽ വിഘടന പ്രവർത്തനങ്ങൾ കുറേശ്ശെയായി കുറഞ്ഞു തുടങ്ങിയത്. സമ്പത്ത് നഷ്ടങ്ങളും ആൾനാശവും കൊണ്ട് തകർന്നുപോയ ഹിന്ദു സഹോദരന്മാർക്ക് ചെറിയതോതിലെങ്കിലും എങ്കിലും ആശ്വാസം പകരം സംഘം അക്കാലത്ത് ഒരു അഖില ഭാരതീയ നിധി ശേഖരണം നടത്തി. അത് ഏറ്റുവാങ്ങാൻ കേരളത്തിലെ എല്ലാ ജില്ലകളിലും 1988 ൾ രജ്ജു ഭയ്യാ പര്യടനം നടത്തി. എല്ലാ ജില്ലകളിലും സാംഘിക്കുകളെ അഭിമുഖീകരിച്ച് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ പഞ്ചാബ് പ്രശ്നത്തിന്റെയും ഖാലിസ്ഥാൻ വാദത്തിന്റെയും തല നാഴികൾ കീറുന്നവ ആയിരുന്നു. ഹിന്ദുക്കൾ കൂട്ടമായി കൊലചെയ്യപ്പെട്ടപ്പോഴും ഭീകരർ ശാഖകളിൽ എ കെ ഫോർട്ടി സെവൻ ഏന്തി നടത്തിയ ആക്രമണങ്ങളിൽ ബാല സ്വയം സേവകർ പോലും ബലിദാനികളായപ്പോഴും മാതൃകാപരമായ സംയുമനത്തിന് സംഘം നേതൃത്വം കൊടുത്തതിനെപ്പറ്റിയും അതിന്റെ ഫലമായി പൂർണതോതിലുള്ള ഹിന്ദു – സിക്ക് കലാപം ഒഴിവാക്കപ്പെട്ടതിനെപ്പറ്റിയും ക്രമത്തിൽ ഖാലിസ്ഥാൻ വാദികൾ ഒറ്റപ്പെട്ട് ഇല്ലാതായതിനെപ്പറ്റിയും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു..കേരളത്തിന്റെ ബുദ്ധിമണ്ഡലത്തിൽ ആ വെളിപ്പെടുത്തലുകൾ ഉയർന്ന ഉത്തേജനമാണ് ഉണ്ടാക്കിയത്.

കേരളത്തിലെ സംഘ വളർച്ചയിൽ രഞ്ജുഭയ്യാ വളരെയധികം താൽപര്യം കാണിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് കേരളത്തിന്റെ സംഘാധികാരികളും പ്രവർത്തകരും ശാഖകളുടെ എണ്ണം ആയിരത്തിൽ എത്തിക്കാൻ ഭഗീരഥ പ്രവർത്തനം നടത്തിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹം അതിൽ അളവറ്റ താത്പര്യമായിരുന്നു കാണിച്ചിരുന്നത്..എവിടെ കണ്ടാലും എപ്പോൾ കണ്ടാലും ചോദിക്കുന്ന ചോദ്യം “വെൻ ആർ യു ഗോയിങ് ടു റീച് ദ മാജിക് നമ്പർ” എന്നായിരുന്നു.

സർസംഘ് ചാലക് ആയിക്കഴിഞ്ഞതിനുശേഷം അദ്ദേഹം ആദ്യമായി കേരളത്തിൽ വന്നത് 1995 ജനുവരിയിൽ ആയിരുന്നു. കേരളത്തിൽ സിപിഎം അഴിച്ചുവിട്ട ഏകപക്ഷീയമായ ആക്രമണങ്ങളിൽ സംഘപ്രവർത്തകർ കൊലചെയ്യപ്പെടുന്നതിന്റെ ഫലമായി നിരവധി കുടുംബങ്ങൾ നിത്യ ദുരിതങ്ങളിലേക്ക് ആണ്ട് കൊണ്ടിരുന്നത് അദ്ദേഹത്തിന്റെ ഹൃദയത്തെ വേദനിപ്പിച്ചിരുന്ന ആ ദിനങ്ങളിൽ സിപിഎം അക്രമങ്ങൾക്കെതിരെ തൃശ്ശൂരിൽ അദ്ദേഹം ആഞ്ഞടിച്ചത് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു..

ആരോഗ്യപരമായ കാരണങ്ങളാൽ തന്റെ മുൻഗാമിയെ അനുകരിച്ച് സർസംഘചാലക്  പദവി ഒഴിയുന്നതിനു മുൻപ് അദ്ദേഹം 1998 ഒക്ടോബറിൽ കേരളത്തിൽ എത്തി. അവസാനത്തെ കേരള സന്ദർശനമായിരുന്നു അത്. കാലടിയിൽ നടന്ന സംഘത്തിന്റെ പ്രാന്തീയ ബൈഠക്കിൽ അദ്ദേഹം പങ്കെടുത്തു. അന്ന് നടത്തിയ പ്രസംഗത്തിൽ സംഘപ്രവർത്തനം ശക്തമാക്കാൻ കേരളത്തിലെ പ്രവർത്തകർക്ക് അദ്ദേഹം വ്യക്തമായ മാർഗനിർദേശങ്ങൾ നൽകി..

Narendra Modi with 4th RSS Chief Prof Rajju Bhaiyya ( Rajendra Singh )

കേന്ദ്രത്തിൽ ബിജെപി മുൻതൂക്കമുള്ള ഒരു ഭരണകൂടം നിലവിൽ വരുന്നതിനു ശേഷമുള്ള കേരളത്തിലെ ആദ്യ പരിപാടിയായിരുന്നതിനാൽ പുതിയ ഭരണ വ്യവസ്ഥയുമായി ബന്ധപ്പെടുത്തി പ്രവർത്തകർ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകി.. ആ മാസത്തിന്റെ അവസാന നാളുകളിൽ ഡൽഹി കാര്യാലയത്തിൽ വച്ച് കണ്ടപ്പോൾ കേരളത്തിലെ പ്രവർത്തകൻ എന്ന നിലയ്‌ക്ക് എന്നോട് അദ്ദേഹം കാണിച്ച സ്നേഹപ്രകടനങ്ങൾ ഇന്നും ഹൃദയത്തിൽ ജ്വലിച്ചു ച്ചു നിൽക്കുന്നു.
തന്റെ മുൻഗാമികളെ പോലെ തന്നെ ഭാരതത്തിലെ സ്വയംസേവക ഹൃദയങ്ങളിലും രാഷ്‌ട്ര ഹൃദയത്തിലും രജ്ജുഭയ്യാ അനശ്വരനായിരിക്കും..

Share25TweetSendShareShare

Latest from this Category

അടിയന്തരാവസ്ഥ : പുതുതലമുറയോട് പറയാനുള്ളത്

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

ലോകമാകെ ഭാരതം..

അടിയന്തരാവസ്ഥയ്ക്കു പിറകില്‍ കെജിബി കമ്യൂണിസ്റ്റ് ഗൂഢാലോചന

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ജയിലിലും ചോരാത്ത പോരാട്ട വീര്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies