VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

വി. മഹേഷ് by വി. മഹേഷ്
1 February, 2026
in ലേഖനങ്ങള്‍, സംസ്കൃതി
Share
Tweet
SendTelegram

​1450 ൽ വാരണാസിയിൽ ചർമ്മകാർ എന്ന ചെരുപ്പുകുത്തി. സമുദായത്തിൽ ജനിച്ച്, സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരെ വിപ്ലവം നയിച്ച മഹാനായ ഭക്തകവിയും സാമൂഹ്യപരിഷ്കർത്താവുമാണ് സന്ത് രവിദാസ്. ജന്മം കൊണ്ടല്ല, മറിച്ച് കർമ്മവും ഭക്തിയും സമീപനവുമാണ് ഒരു വ്യക്തിയെ മഹാനാക്കുന്നതെന്ന് കവിതകളിലൂടെയും പ്രവർത്തികളിലൂടെയും അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. സർവ്വവും ഈശ്വരമയമാണെന്ന നിർഗുണ ഭക്തിയിലൂടെ ഈശ്വരനെ ആരാധിച്ച അദ്ദേഹം ഭക്തിമാർഗ്ഗത്തിന് പുതിയൊരു തലം സൃഷ്ടിച്ചു.

​സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിൽ അദ്ദേഹത്തിന്റെ 40 ഈരടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സിഖ് സമൂഹവും അദ്ദേഹത്തെ ഒരു ഗുരുവായി കണക്കാക്കുന്നു.

​നൂറ്റാണ്ടുകൾ നീണ്ട മുഗൾ ഭരണകാലഘട്ടത്തിൽ ഹൈന്ദവ സമൂഹം നേരിട്ട സാമൂഹിക പ്രതിസന്ധികൾ ചെറുതായിരുന്നില്ല. ഈ തളർച്ചയിൽ നിന്ന് ജനതയ്ക്ക് ഉണർവും പ്രചോദനവും നൽകിയ ആത്മീയ നവോത്ഥാനമാണ് ഭക്തിപ്രസ്ഥാനം. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ പ്രസ്ഥാനം പടർന്നുപന്തലിച്ചു. കേരളത്തിൽ പൂന്താനം, എഴുത്തച്ഛൻ, ചെറുശ്ശേരി തുടങ്ങിയവർ ഭക്തിപ്രസ്ഥാനത്തിലൂടെ സാമൂഹിക നവോത്ഥാനം സൃഷ്ടിച്ച ഭക്തകവികളാണ്. സന്ത് രവിദാസ് ഇത്തരത്തിൽ ഹിന്ദി മേഖലകളിൽ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നൽകിയ മഹാത്മാവാണ്.

​ഭക്തിമാർഗ്ഗത്തിലൂടെ ഇത്തരം കവികൾ മുന്നോട്ടുവെച്ചത് ഉന്നതമായ മാനുഷിക മൂല്യങ്ങളാണ്. ഈ മൂല്യങ്ങൾ തന്നെയാണ് ഭക്തിപ്രസ്ഥാനത്തെയും ഇത്തരം കവികളെയും എക്കാലവും പ്രസക്തരാക്കുന്നത്. കേരളത്തിൽ ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച അതേ സമീപനമാണ് രവിദാസും സ്വീകരിച്ചിരുന്നതെന്ന് അദ്ദേഹത്തെ പഠിക്കുമ്പോൾ ബോധ്യപ്പെടും.

​”മൻ ചംഗാ തോ കഠോതി മേം ഗംഗ” (മനസ്സ് ശുദ്ധമാണെങ്കിൽ ചെരുപ്പുകുത്തിയുടെ പാത്രത്തിലെ വെള്ളത്തിലും ഗംഗയുണ്ട്) എന്ന അദ്ദേഹത്തിന്റെ വചനം അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരെയുള്ള വലിയൊരു സാമൂഹിക വിപ്ലവമായിരുന്നു. ആത്മീയതയെ സാമൂഹിക മാറ്റത്തിനായി ഉപയോഗിച്ച ഭാരതീയ മഹത്തുക്കളിൽ പ്രമുഖനാണ് രവിദാസ് ജി.

​ജാതി വ്യത്യാസങ്ങൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ സമീപനം രൂപപ്പെട്ടത് ഗുരു രാമാനന്ദനിൽ നിന്നാണ്. ഒരിക്കൽ ഗുരു രാമാനന്ദൻ ഗംഗാസ്നാനത്തിന് പോകുമ്പോൾ ഇരുട്ടിൽ അറിയാതെ രവിദാസിന്റെ ശരീരത്തിൽ തട്ടി. ഉടനെ രവിദാസ് “റാം റാം” എന്ന് ഉച്ചരിച്ചു. താനാരാണെന്ന ഗുരുവിന്റെ ചോദ്യത്തിന് “രവിദാസ് എന്ന ചെരുപ്പുകുത്തി” എന്ന് അദ്ദേഹം മറുപടി നൽകി. “ഇന്നു മുതൽ നീ എന്റെ ശിഷ്യനാണ്” എന്ന് പറഞ്ഞ് ഗുരു രവിദാസിനെ ചേർത്തുപിടിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന കാലത്ത് ഗുരു നൽകിയ ആ അംഗീകാരം മറ്റൊരു സാമൂഹ്യ നവോത്ഥാന നായകനെ സൃഷ്ടിക്കുകയായിരുന്നു.

​”ബേഗംപുര” എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കാവ്യത്തിൽ സാമൂഹിക സമത്വത്തിന്റെ ഉദാത്തമായ ഭാവനയാണ് അദ്ദേഹം പങ്കുവെക്കുന്നത്.

“ബേഗം പുരാ ശഹർ കോ നാവൂ

ദുഖ് അന്ദോഹ് നഹീ തിഹി ഠാവൂ…”

​അതായത്, “ബേഗംപുര” എന്നൊരു നഗരമുണ്ട്; അവിടെ ദുഃഖമോ അനീതിയോ ഇല്ല. നികുതിപ്പീഡനങ്ങളോ ഭയമോ അപമാനമോ ഇല്ലാത്ത, എല്ലാവരും സമഭാവനയോടെ ജീവിക്കുന്ന ഒരു മാതൃകാ സമൂഹത്തെ അദ്ദേഹം ഇതിലൂടെ അവതരിപ്പിക്കുന്നു.

​തന്റെ സങ്കൽപ്പത്തിലുള്ള സമൂഹത്തെക്കുറിച്ച് രവിദാസ് ജി പറയുന്നു:

​”ഐസാ ചാഹൂം രാജ് മേം, ജഹാം മിലേ സഭൻ കോ അന്ന

ഛോട്ടേ ബഡേ സഭ് സമ വസേ, രവിദാസ് രഹേ പ്രസന്ന”

​ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഭക്ഷണം ലഭിക്കുന്ന, ഉച്ചനീചത്വങ്ങളില്ലാത്ത ഒരു രാജ്യം ഉണ്ടാകുമ്പോൾ മാത്രമേ രവിദാസ് സന്തുഷ്ടനാവുകയുള്ളൂ എന്നാണ് ഇതിനർത്ഥം. 

ജാതി ജൻമേ നഹീം പൂഛീ ജാതി” 

മനുഷ്യനെ ‘ വിലയിരുത്തേണ്ടത്

ജന്മജാതിയാൽ അല്ല, മറിച്ച് അവൻ്റെ ഗുണവും ഭക്തിയും ഒക്കെ കണക്കിലെടുത്താണ്

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്ന ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളിലെ അതേ ആശയമാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് സന്ത് രവിദാസും ഉയർത്തിപ്പിടിച്ചത്

ജാതി-വർഗ്ഗ വ്യത്യാസങ്ങൾ ഇല്ലാത്ത സമൂഹം എന്നതാണ് രവിദാസിന്റെ അടിസ്ഥാന കാഴ്ചപ്പാട്. 

ആത്മീയതയെന്നത് സാമൂഹിക ഉത്തരവാദിത്വം കൂടിയാണെന്ന ഓർമ്മപെടുത്തൽ ഭക്തിപ്രസ്ഥാനത്തിലെ എല്ലാ കവികളും മുന്നോട്ട് വച്ചിട്ടുണ്ട് . സന്ത് രവിദാസും ഭക്തി വ്യക്തിപരമായ മോക്ഷത്തിന് മാത്രമല്ലയെന്നും അത് സാമൂഹിക നീതിയിലേക്കുള്ള മാർഗ്ഗമാണെന്നും കണിച്ചുതന്നു. അതിനായി അദ്ധേഹം ഭക്തി ഗീതങ്ങൾ തന്നെ ജനജീവിതവുമായി ബന്ധിപ്പിച്ചു. ജീവിതത്തിലും ഇത്തരം മാർഗ്ഗത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. ഭക്തമീര എന്ന പേരിലറിയപെടുന്ന മീരാബായ് രവിദാസിനെ സ്വികരിക്കുന്നതും ഇത്തരം പശ്ചാത്തലത്തിൽ തന്നെ നോക്കിക്കാണാം .

ഉന്നതകുലജാതയും രാജവംശംഖവുമായ മീരാഭായിയെ ശിഷ്യയായി സ്വീകരിച്ചതിലൂടയും ഒരു സാമൂഹ്യ സമര സതായ്കായുള്ള ഒരു സാമൂഹ്യ വെല്ലുവിളി നമ്മുക്ക് കണ്ണാം

പൂർണ്ണാർത്ഥത്തിൽ ഭക്തകവിയെന്ന നിലയിൽ രാമനാമത്തിൽ മനസ്സ് ലയിക്കുന്നവൻലോകത്തെ തന്നെ ജയിച്ചവനാണ്—അഹങ്കാരമില്ലാതെയുള്ള ഈ ജയമാണ് യഥാത്ഥ ഇശ്വരാരാധാനയെന്ന് “രാം നാമ് രത്തേ ജഗ ജീതാ” ഈ വരികളിൽ കൂടി പറയുന്ന കവി

ആന്മസർപ്പണത്തിൻ്റെ ആവശ്യഗതയെ ഇവിടെ ഊന്നി പറയുകയാണ്.

ഭാരതത്തിൻ്റെ ചരിത്രത്തിൽ സാമൂഹിക മുന്നേറ്റത്തെ സ്വാധീനിച്ച നിരവധി ആന്മീയ വിഭൂതികൾ ഉണ്ടായിരുന്നു. അവർ മുന്നോട്ട് വച്ച ആശയങ്ങൾ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യാസ്ത കാലഘട്ടങ്ങളിൽ നമ്മുടെ മുന്നോട്ട് പോക്കിനെ വളരെയധികം സ്വാധീനിച്ചിരുന്നു. ഹിന്ദി ഹൃദയഭൂമിയിൽ അത്തരത്തിൽ ഉന്നതമായ സാമൂഹിക ബോധവും സമാജിക സമരസതാ മനോഭാവവും ഉണർത്തിവിട്ട സമാജോദ്ധരൻ എന്ന നിലയിൽ എക്കാലത്തും സന്ത് രവിദാസ് ഓർമ്മിക്കപെടും

Share
Tweet
SendShareShare

Latest from this Category

ഓഗസ്റ്റ് 29: ദേശീയ കായിക ദിനം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍…

ജെൻ-സി കാലത്തെ സംഘം

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Load More

പുതിയ വാര്‍ത്തകള്‍

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies