ലഖ്നൗ: എന്‍ഐഎ പിടികൂടിയ ഐഎസ് ഭീകരന്‍ ഫൈസാന്‍ അന്‍സാരി എന്ന ഫൈസ് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി. പത്തൊമ്പതുകാരനായ അന്‍സാരിയെ ഝാര്‍ഖണ്ഡിലെ വീട്ടിലും ഉത്തര്‍പ്രദേശിലെ വാടക വീട്ടിലും നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. രാജ്യത്താകെ ഭീകരസംഘടകള്‍ക്കെതിരെ എന്‍ഐഎ തുടരുന്ന പരിശോധനയുടെ ഭാഗമാണ് അറസ്റ്റ്.
ഝാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലെ ഫൈസാന്‍ അന്‍സാരിയുടെ വീട്ടിലും അലിഗഡിലെ ഇയാളുടെ വാടകമുറിയിലും നടത്തിയ പരിശോധനയില്‍ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.
ഇന്ത്യയിലെ ഐഎസ് പ്രവര്‍ത്തനങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണയ്ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഫൈസ് ഒരുകൂട്ടം ആളുകളെ തന്നെ തയാറാക്കിയിരുന്നു. ഐഎസിന് വേണ്ടി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിനുള്ള ഗൂഢാലോചനയിലും ഇയാള്‍ പങ്കാളിയാണ്.
ഐഎസ് റിക്രൂട്ട്മെന്റിന് വഴിതുറക്കുന്ന വിദേശത്തുള്ള ഭീകരരുമായും ഫൈസാന്‍ അന്‍സാരി ബന്ധപ്പെട്ടിരുന്നു. ഡാര്‍ക്ക്വെബ് നെറ്റ് വഴിയാണ് ഫൈസാന്‍ അന്‍സാരി ഐഎസ് ഭീകരരുമായി ബന്ധപ്പെട്ടിരുന്നത്.ഒരാഴ്ചയായി എന്‍ഐഎ സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
Discussion about this post