VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അനുഭൂതിയിലൂടെ മാത്രമേ സംഘത്തെ അറിയാനാകൂ: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
2 February, 2026
in ഭാരതം
Share
Tweet
SendTelegram

ഹൈദരാബാദ്(തെലങ്കാന): ആര്‍എസ്എസിനെ അറിയാന്‍ സംഘമല്ലാതെ മറ്റൊരു വഴിയില്ലെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന്റെ ഭാഗമായി അനുഭവം നേടുമ്പോഴാണ് ഒരാള്‍ക്ക് ആര്‍എസ്എസിനെ അറിയാന്‍ കഴിയുക. നൂറ്റാണ്ട് പിന്നിടുന്ന സംഘടനകള്‍ അത് ആഘോഷമാക്കുമ്പോള്‍ സ്വയംസേവകര്‍ ആ രീതിയിലല്ല ചിന്തിച്ചത്. മറിച്ച് നിത്യവും ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിനിര്‍മാണം കൂടുതല്‍ ദൃഢനിശ്ചയത്തോടെ തുടരുകയും അതിലൂടെ രാഷ്ട്രനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂട്ടുകയുമാണ് അവര്‍ ശതാബ്ദിയുടെ ഭാഗമായി ഏറ്റെടുത്തത്, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി, ഭാഗ്യനഗറില്‍ സംഘടിപ്പിച്ച ‘100 വര്‍ഷത്തെ സംഘയാത്ര – പുതിയ ചക്രവാളങ്ങള്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സംഘത്തിന് സമാനമായി മറ്റൊരു പ്രവര്‍ത്തനമില്ല. താരതമ്യം കൊണ്ട് സംഘത്തെ അടയാളപ്പെടുത്താനുമാവില്ല. ഉപരിപ്ലവമായ മനസ്സിലാക്കലുകളില്‍ ഏറിയകൂറും തെറ്റിദ്ധാരണകളാവും ഉണ്ടാവുക. വ്യക്തിനിര്‍മാണത്തിലൂടെ വൈഭവശാലിയായ രാഷ്ട്രത്തിന്റെ നിര്‍മാണം എന്നതാണ് സംഘപ്രവര്‍ത്തനത്തിന്റെ പ്രാഥമിക തത്വം. സംഘം ഇതില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വളരെ സമയമെടുക്കുന്നതും കേന്ദ്രീകൃതമായ ഒരു പ്രക്രിയയുമാണ്.

സ്വയംസേവകര്‍ രാജ്യത്തുടനീളം 1,30,000ത്തിലധികം ചെറുതും വലുതുമായ സേവന കേന്ദ്രങ്ങള്‍ സമൂഹത്തിന്റെ പിന്തുണയോടെ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘം ഒരു സേവന സംഘടനയല്ല. സൈന്യത്തിന് സമാനമായ അച്ചടക്കത്തോടെയാണ് സ്വയംസേവകര്‍ പഥസഞ്ചലനം നടത്തുന്നത്, എന്നാല്‍ സംഘം ഒരു അര്‍ദ്ധസൈനിക സംഘടനയല്ല. ശാഖകളില്‍ ദണ്ഡ പരിശീലിക്കാറുണ്ട്, എന്നാല്‍ അത് ഒരു അഖാഡയല്ല. ഗണഗീതങ്ങളും വ്യക്തിഗീതങ്ങളും ഘോഷ് വാദനവും സംഘത്തിലുണ്ട്. എന്നാല്‍ ഒരു സംഗീത സംഘടനയല്ല. അത്തരം പുറംകാഴ്ചകള്‍കൊണ്ട് സംഘത്തെ മനസിലാക്കാനാവില്ല, മോഹന്‍ ഭാഗവത് പറഞ്ഞു.

കലയും സാഹിത്യവും മുതല്‍ രാഷ്ട്രീയം വരെയുള്ള നിരവധി മേഖലകളില്‍ സ്വയംസേവകര്‍ വ്യാപൃതരാണ്. എല്ലാ മേഖലകളിലും അവരുടെ സാന്നിധ്യവുമുണ്ട്. ചിലര്‍ സ്വതന്ത്രമായി ആ മേഖലകളില്‍ സംഘടനകള്‍ സൃഷ്ടിക്കുന്നു. മറ്റ് ചിലര്‍ പരമ്പരാഗതമായി നടന്നുപോന്നിരുന്നവയില്‍ ചേര്‍ന്ന് അതിനെ നയിക്കുന്നു. സംഘം നേരിട്ടോ അല്ലാതെയോ അവരെയാരെയും നിയന്ത്രിക്കുന്നില്ല. സംഘാദര്‍ശത്തിലൂന്നിയാണ് സ്വയംസേവകര്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്. എന്നാല്‍ അതിലൂടെയും സംഘത്തെ അറിയാന്‍ കഴിയില്ല. സംഘ പ്രവര്‍ത്തനം സൗഹൃദത്തിന്റെയും വാത്സല്യത്തിന്റെയും ആധാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏതാനും ചില സംഘടനകളുടെയോ വ്യക്തികളുടെയോ ഉത്തരവാദിത്തമാണ് രാഷ്ട്രത്തിന്റെ വികസനം എന്നാണ് പലരും കരുതുന്നത്. ഈ മനോഭാവം മാറ്റി, സമൂഹത്തെ സ്വയം ഉയരാന്‍ പ്രചോദിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. സമൂഹം തന്നെയാണ് ഇക്കാര്യങ്ങളുടെയെല്ലാം യജമാനന്‍. ഐക്യവും ഗുണപരമായ പുരോഗതിയും സമൂഹത്തില്‍ വന്നില്ലെങ്കില്‍, രാജ്യം മുന്നേറില്ല. അതിന് സമൂഹം പഞ്ചപരിവര്‍ത്തനം ഏറ്റെടുക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies