VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സ്വതന്ത്രഭാരതം നൂറ് വര്‍ഷം പിന്നിടുമ്പോള്‍ സ്വയംപര്യാപ്തമാകും: മോഹന്‍ഭാഗവത്

വിദ്യാഭ്യാസവും ആരോഗ്യവും അടിസ്ഥാന ആവശ്യങ്ങളാകണം

VSK Desk by VSK Desk
31 July, 2023
in ഭാരതം
മഹാരാഷ്ട്രയിലെ താനെയില്‍ ധര്‍മവീര്‍ ആനന്ദ് ദിഗെ കാന്‍സര്‍ ആശുപത്രിയുടെ ശിലാസ്ഥാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിക്കുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ സമീപം

മഹാരാഷ്ട്രയിലെ താനെയില്‍ ധര്‍മവീര്‍ ആനന്ദ് ദിഗെ കാന്‍സര്‍ ആശുപത്രിയുടെ ശിലാസ്ഥാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിക്കുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ സമീപം

ShareTweetSendTelegram

താനെ(മഹാരാഷ്ട്ര): അന്നം, വസ്ത്രം, പാര്‍പ്പിടം എന്നിവയെപ്പോലെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായി വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും പ്രതിഷ്ഠിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. താനെ മുനിസിപ്പാലിറ്റി സ്ഥാപിക്കുന്ന  ധര്‍മവീര്‍ ആനന്ദ് ദിഗെ കാന്‍സര്‍ ആശുപത്രിയുടെയും ത്രിമന്ദിര്‍ കോംപ്ലക്‌സിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ആരോഗ്യപൂര്‍ണമായ രാഷ്ട്രം, വിദ്യാസമ്പന്നരായ ജനത എന്നീ ലക്ഷ്യം മുന്നില്‍ വച്ച് എല്ലാ പൊതുപ്രവര്‍ത്തകരും പ്രവര്‍ത്തിക്കണം. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഭാരതത്തെ വിശ്വഗുരു പദത്തില്‍ പ്രതിഷ്ഠിക്കുന്നതിന് പിന്നാക്കം നില്‍ക്കുന്ന എല്ലാ മേഖലയിലും നമുക്ക് മുന്നേറേണ്ടതുണ്ട്. ഏതെങ്കിലും ഒരു ഭാഗമോ വിഭാഗമോ മാത്രമല്ല എല്ലാവരും എല്ലായിടവും പുരോഗമിക്കണം. കൊവിഡ് കാലത്ത് ഭാരതം ലോകത്തിന് വഴികാട്ടിയായത് നിസ്വാര്‍ത്ഥവും ഒറ്റക്കെട്ടായുമുള്ള പരിശ്രമം കൊണ്ടാണ്. മറ്റ് രാജ്യങ്ങള്‍ തകരുകയും പരസ്പരം കൊള്ളയടിക്കുകയും ചെയ്തപ്പോള്‍ ഇവിടെ അതുണ്ടായില്ല. അതേ ഒരുമ രാഷ്ട്രത്തിന്റെ മുന്നേറ്റത്തിലും നമുക്ക് നിലനിര്‍ത്താനാകണമെന്ന് സര്‍സംഘചാലക് പറഞ്ഞു. ത ഐക്യം നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.

സ്വാതന്ത്ര്യം നേടി എഴുപത്തഞ്ചാണ്ട് പിന്നിട്ടിട്ടും ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനും വേണ്ടി കിടപ്പാടം പണയപ്പെടുത്തേണ്ട സാഹചര്യം ജനങ്ങള്‍ക്കുണ്ടാകുന്നത് ദുസ്സഹമാണ്. ഇക്കാര്യങ്ങളില്‍ അപര്യാപ്തത നിലനില്‍ക്കെ സ്വാതന്ത്ര്യം എന്ന പദം തന്നെ അര്‍ത്ഥശൂന്യമാണ്. സ്വതന്ത്രഭാരതം നൂറ്റാണ്ട് പിന്നിടുമ്പോള്‍ സ്വയംപര്യാപ്തഭാരതമാകണമെന്നത് ഓരോ പൗരന്റെയും ലക്ഷ്യമാകണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ദാദാ ഭഗവാന്‍ ഫൗണ്ടേഷന്റെ ദീപക് ദേശായി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി കപില്‍ പാട്ടീല്‍,  ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ ഡോ. ശൈലേഷ് ശ്രീഖണ്ഡേ, താനെ മുനിസിപ്പല്‍ കമ്മിഷണര്‍ അഭിജിത് ബംഗാര്‍, ജിറ്റോ ഫൗണ്ടേഷന്‍ ട്രസ്റ്റി അജയ് അഷര്‍ തുടങ്ങിയവരും പങ്കെടുത്തു. ജിറ്റോ എജ്യുക്കേഷണല്‍ ആന്‍ഡ് മെഡിക്കല്‍ ട്രസ്റ്റ്, ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയാണ് താനെയിലെ ബല്‍കം ഏരിയയില്‍ 600 കിടക്കകളുള്ള ക്യാന്‍സര്‍ ആശുപത്രി മുനിസിപ്പാലിറ്റി നിര്‍മ്മിക്കുന്നത്.

ShareTweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies