VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നാഗ്പൂരിലെ വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥി ആയ ദൈനിക് ജാഗരൺ മുഖ്യ പത്രാധിപർ ശ്രീ സഞ്ജയ് ഗുപ്ത നടത്തിയ പ്രഭാഷണം.

VSK Desk by VSK Desk
20 October, 2026
in ഭാരതം, ബുള്ളറ്റിൻ
Share
Tweet
SendTelegram

സംഘം നിഷ്‌കാമ കർമ്മം

ആദരണീയ മോഹൻ ഭാഗവത് ജി , ഇവിടെ സന്നിഹിതരായിരിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകർ, മാന്യസുഹൃത്തുക്കൾ ….
ഏവർക്കും വിജയദശമിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപന ദിനത്തിന്റെയും ആശംസകൾ നേരുന്നു. ഈ മഹത്തായ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിൽ ഞാൻ കൃതാർത്ഥനാണ്, ഇത് എനിക്ക് വളരെ അഭിമാനകരമായ ഒരു നിമിഷവുമാണ്.
സംഘത്തിന്റെ 101-ാം സ്ഥാപന ദിനമെന്ന നിലയിൽ ഈ ആഘോഷത്തിന് വലിയൊരു പ്രത്യേകതയുണ്ട്. 101 വർഷം മുമ്പ് സംഘം സ്ഥാപിതമായ കാലത്ത് ഭാരതം സ്വതന്ത്രയായിരുന്നില്ല, അന്നത്തെ സാമൂഹിക സാഹചര്യങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു. അതിനാൽ, ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, അവരെ ശക്തരാക്കുക എന്നതിനൊപ്പം രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുക എന്നതും സംഘം സ്ഥാപിച്ചതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു. അടിമത്ത മനോഭാവത്തിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാതെ, സ്വത്വബോധമില്ലാതെ യഥാർത്ഥ സ്വാതന്ത്ര്യം നേടാനാവില്ലെന്നായിരുന്നു സംഘത്തിന്റെ കാഴ്ചപ്പാട്.
ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷം, വ്യക്തിനിർമ്മാണത്തോടൊപ്പം ദേശീയതയ്ക്കും രാഷ്ട്രനിഷ്ഠയ്ക്കും സംഘം ഉയർന്ന മുൻഗണന നൽകി. എന്നാൽ സംഘത്തിന്റെ ഈ പവിത്രമായ ആശയങ്ങളെ സ്വാതന്ത്ര്യാനന്തര കാലത്തെ ഭരണാധികാരികളിൽ ചിലരും ഒരു വിഭാഗം രാഷ്ട്രീയക്കാരും അംഗീകരിച്ചില്ല. കാരണം, സംഘത്തിന്റെ ആശയങ്ങൾ അവരുടെ പ്രീണന രാഷ്ട്രീയ അജണ്ടയുമായി പൊരുത്തപ്പെടുന്നവയായിരുന്നില്ല. എന്നാലും, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സംഘം അതിൻ്റേതായ വഴിയിലൂടെ മുന്നോട്ട് കുതിച്ചു.

ഭാരതം ഗണതന്ത്രമായ ( റിപ്പബ്ലിക്)തിന് പിന്നാലെ തന്നെ സംഘത്തിന്റെ പ്രവർത്തനങ്ങളിലും ആശയങ്ങളിലും ആകൃഷ്ടരായി, തികഞ്ഞ ഭാരതീയതയിൽ വിശ്വസിച്ചിരുന്ന നിരവധി രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ ചിന്തകളിൽ മാറ്റം വരുത്തുകയും ചില ദേശീയ ചിന്തകരുമായി ചേർന്ന് ജനസംഘം രൂപീകരിക്കുകയും ചെയ്തു. ഈ ജനസംഘമാണ് പിൽക്കാലത്ത് ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ആയി വളർന്നത്. ഇന്ന് ഈ പാർട്ടിയുടെ തലപ്പത്തിരിക്കുന്നവരും അല്ലാത്തവരുമായ ഒട്ടനവധി നേതാക്കളുടെ ഉള്ളിലുള്ള ഭാരതീയതയും ദേശീയ ബോധവും സംസ്കാരവുമെല്ലാം അവർക്ക് ലഭിച്ചത് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ നിന്നാണ്. അതിനാൽ, ഈ പാർട്ടിയുടെ വിജയത്തിന് പിന്നിൽ സംഘത്തിന്റെ ദൃഢമായ ആശയശാസ്ത്രവും സംഘടനാശക്തിയുമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
സംഘത്തിനും അതിന്റെ ആശയങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മറ്റ് സംഘടനകൾക്കുമെതിരെ (ബി.ജെ.പി ഉൾപ്പെടെ) ഹിന്ദു തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആക്ഷേപം നിരന്തരം ഉന്നയിക്കപ്പെടാറുണ്ട്. എന്നാൽ ഇന്ന് സംഘം ഉണ്ടായിരുന്നില്ലെങ്കിൽ, നമ്മുടെ ഹിന്ദു സംസ്കാരവും ഹിന്ദു ജീവിതരീതിയും എന്നേ അപ്രത്യക്ഷമായിരുന്നേനെ. ആദ്യം മുഗളന്മാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും ഭരണത്തിന് കീഴിൽ ഏകദേശം അറുന്നൂറു വർഷത്തെ അടിമത്തത്തിന് ശേഷവും, ഇന്ന് ലോകവേദിയിൽ ഭാരതീയതയ്ക്കും ഹിന്ദുത്വത്തിനും അർഹമായ സ്ഥാനമുണ്ടെങ്കിൽ അതിന്റെ പ്രധാന ക്രെഡിറ്റ് സംഘത്തിന് തന്നെയാണ് നൽകേണ്ടത്.
ശതാബ്ദി പിന്നിടുമ്പോൾ അടുത്ത നൂറ് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾസംഘം ആസൂത്രണം ചെയ്യുന്നത് സമൂഹത്തിൽ നിരന്തരമായ മാറ്റങ്ങൾ കൊണ്ടുവരാനും ഭാരതീയ സാംസ്കാരിക മൂല്യങ്ങൾ സ്ഥാപിക്കാനുമുള്ള ലക്ഷ്യങ്ങളോടെയാണ്. കാരണം വെല്ലുവിളികൾ ഇനിയുമേറെയുണ്ട്.

കാലക്രമേണ സമൂഹത്തിൽ വേരുറച്ചുപോകുന്ന സാമൂഹിക തിന്മകളെ തുടച്ചുനീക്കാൻ സംഘത്തെപ്പോലെയുള്ള പ്രസ്ഥാനങ്ങളുടെ സാന്നിധ്യം എപ്പോഴും ആവശ്യമാണ്. കാരണം സംഘം നിസ്വാർത്ഥമായാണ് പ്രവർത്തിക്കുന്നത്.
സാമൂഹിക പരിഷ്കരണത്തിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടെങ്കിലും, വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള മോഹങ്ങൾ പുതിയ തരം സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ, ചില അപൂർവ്വം രാഷ്ട്രീയ നേതാക്കളെ മാറ്റിനിർത്തിയാൽ, ഭൂരിഭാഗം പേരുടെയും കാര്യത്തിൽ സ്വന്തം വികസനത്തിന്റെ കാര്യത്തിൽ പോലും ജനങ്ങൾക്ക് അവരിൽ വിശ്വാസമില്ലാത്ത അവസ്ഥയാണ്. അത്തരം സാഹചര്യങ്ങളിൽ സംഘത്തിന്റെയും, സംഘത്തിൽ നിന്ന് പ്രേരണ ഉൾക്കൊള്ളുന്ന സംഘടനകളുടെയും പ്രസക്തിയും പ്രാധാന്യവും വർദ്ധിക്കുന്നു.

ഇന്ന് ഭാരതത്തിൽ അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. കാര്യങ്ങൾ ഇതേ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ, വരുന്ന 25 വർഷത്തിനുള്ളിൽ നമ്മൾ യഥാർത്ഥത്തിൽ ഒരു സമൃദ്ധ രാഷ്ട്രമായി മാറും. എന്നാൽ ഈ സാമ്പത്തിക സമൃദ്ധി നമ്മുടെ ബോധത്തെയും ഉപബോധത്തെയും ഒരേപോലെ സമ്പന്നമാക്കുമോ? അതിൽ സംശയമുണ്ട്. കാരണം ഇന്നത്തെ സമൂഹം ജാതി, വർഗ്ഗം, മതം തുടങ്ങിയ വേലിക്കെട്ടുകളാൽ ഭിന്നിക്കപ്പെട്ടിരിക്കുന്നു, അതിൻ്റെ ഫലമായി സഹിഷ്ണുത വളരെ കുറവാണ്. രാജ്യത്തോടുള്ള കൂറ് ഇപ്പോഴുമുണ്ട്, എങ്കിലും വലിയൊരു വിഭാഗം പൗരന്മാരിലും ധാർമ്മികതയുടെയും, കടമകളുടെയും, ഉത്തരവാദിത്ത ബോധത്തിന്റെയും വലിയ കുറവുമുണ്ട്. സമൂഹത്തെയും രാഷ്ട്രത്തെയും കൂടുതൽ മികച്ചതാക്കാൻ നിലവിലുള്ള നിയമങ്ങളെയും വ്യവസ്ഥകളെയും മാനിക്കാനും പാലിക്കാനുമുള്ള മനോഭാവം പലരിലുമില്ല.
ഇന്നത്തെ സമൂഹത്തിൽ കാണുന്ന മറ്റൊരു പ്രധാന കുറവ് അച്ചടക്കമില്ലായ്മയാണ്. ‘ഈ രാജ്യവും ഭരണസംവിധാനവും എനിക്ക് എന്ത് തരുന്നു?’ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പൗരന്മാരും. എന്നാൽ ‘രാജ്യം നമുക്ക് എല്ലാം തരുന്നു, അപ്പോൾ നമ്മളും രാജ്യത്തിന് എന്തെങ്കിലും തിരിച്ചുനൽകാൻ പഠിക്കണം’ എന്ന ചിന്തയാണ് ഉണ്ടാകേണ്ടത്. ഒരു പൗരന് രാജ്യത്തോടുള്ള കടമകൾ എന്തൊക്കെയാണെന്നതിനെക്കുറിച്ചുള്ള ബോധം പലപ്പോഴും കാണാനില്ല.
ഈ വെല്ലുവിളികളെല്ലാം സംഘം വളരെ ആഴത്തിൽ മനസ്സിലാക്കുകയും അതിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ‘ദൈനിക് ജാഗരൺ’ പത്രത്തിന്റെ എഡിറ്റോറിയൽ നയവും ഇതുതന്നെയാണ്.

ഞങ്ങളുടെ പത്രത്തിന്റെ നയം വ്യക്തമാക്കുന്നത്: “ദൈനിക് ജാഗരൺ എന്നത് ആസ്തികവും, വിശ്വാസയോഗ്യവും, രാജ്യസ്നേഹപരവും, സനാതന ഭാരതീയ മൂല്യങ്ങളെ ഉൾക്കൊള്ളുന്നതുമായ ഒരു മാധ്യമമാണ്. അതിന്റെ സംസ്കാരം തന്നെ സനാതനമാണ്, ഭാരതീയമാണ്. വായനക്കാരെയും അതിനായി നിരന്തരം പ്രചോദിപ്പിക്കുന്ന ഒന്നാണ് ഈ പത്രം. രാജ്യത്തിനുവേണ്ടി തങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന ചിന്ത ജനങ്ങളിൽ വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.” സംഘത്തിന്റെയും ദൈനിക് ജാഗരണിന്റെയും ആശയങ്ങൾ സനാതന സംസ്കാരത്തിന്റെയും രാഷ്ട്രത്തോടുള്ള കൂറിന്റെയും കാര്യത്തിൽ ഒന്നുതന്നെയാണ്. ഉത്തരവാദപ്പെട്ട മാധ്യമം എന്ന നിലയിൽ, പൗരന്മാരെ അവരുടെ കടമകളെക്കുറിച്ച് നിരന്തരം ഓർമ്മിപ്പിക്കേണ്ടത് ധാർമ്മിക ഉത്തരവാദിത്തമാണെന്ന് ദൈനിക് ജാഗരൺ കരുതുന്നു. തങ്ങളുടെ ഏഴ് ലക്ഷ്യങ്ങളിലൂടെ സാമൂഹിക-രാഷ്ട്രീയ ഉന്നമനത്തിനായി ഈ പത്രം നിരന്തരം പരിശ്രമിക്കുന്നുണ്ട്.
വിദ്യാഭ്യാസമുള്ള സമൂഹം, പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ആരോഗ്യകരമായ സമൂഹം, സ്ത്രീശാക്തീകരണം, ദാരിദ്ര്യ നിർമ്മാർജനം, ജനസംഖ്യാ നിയന്ത്രണം എന്നിവയാണ് ജാഗരണിന്റെ ഈ ലക്ഷ്യങ്ങൾ.

ഇപ്പോഴും രാജ്യത്തെ ചില രാഷ്ട്രീയ പാർട്ടികളും ഒട്ടനവധി സാമൂഹിക സംഘടനകളും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ തയ്യാറായിട്ടില്ല. ഭാരതത്തിൻ്റെ സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം, സനാതന ഭാരതീയ മൂല്യങ്ങൾ പ്രചരിപ്പിക്കാനും ജനങ്ങളിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകാനും മറ്റാരും ഉണ്ടായിരുന്നില്ല. ഏതൊരു രാജ്യത്തെയും ജനങ്ങളുടെ സംസ്കാരവും മൂല്യങ്ങളുമാണ് ആ രാജ്യത്തെ നിർവചിക്കുന്നത്.
സ്വാതന്ത്ര്യാനന്തരം അന്താരാഷ്ട്ര തലത്തിൽ ഇന്ന് ഭാരതത്തിന് ലഭിച്ച പ്രാധാന്യത്തിന് പിന്നിൽ നമ്മുടെ സാമ്പത്തിക ശക്തിക്ക് വലിയ പങ്കുണ്ട്. എങ്കിലും ആ ഒരു ഘടകം മാത്രം മാറ്റിനിർത്തിയാൽ പോലും, ഈ ഭൂപ്രദേശത്തിന്റെ സംസ്കാരത്തിന് ഇന്നത്തെ കാലത്തും പണ്ടത്തെപ്പോലെ വലിയ പ്രാധാന്യമുണ്ട്.
ഭാരതത്തിൽ നിരവധി ചിന്താധാരകളും ജീവിതരീതികളും നിലവിലുണ്ട്. ഈ സമ്പ്രദായങ്ങളെല്ലാം തന്നെ ഹിന്ദു മൂല്യങ്ങളിൽ നിന്ന് ഉത്ഭവിച്ചവയാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. അന്നത്തെ കാലത്ത് ഹിന്ദു ജീവിതശൈലിയിലുണ്ടായ ചില അപാകതകൾ കാരണമാണ് പല പുതിയ രീതികളും രൂപപ്പെട്ടത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പശ്ചാത്തലത്തിൽ നോക്കുകയാണെങ്കിൽ, രാഷ്ട്രീയ സ്വയംസേവക സംഘമോ അതുപോലെയുള്ള മൂല്യങ്ങളിൽ ഉറച്ച് പ്രവർത്തിക്കുന്ന സംഘടനകളോ ഇല്ലായിരുന്നുവെങ്കിൽ, ഹിന്ദുജീവിതം ജാതിയുടെ പേരിൽ ഭരണഘടനയിൽ വെവ്വേറെ നിർവചിക്കപ്പെടുകയും ഹിന്ദു സമൂഹം വീണ്ടും ഭിന്നിക്കപ്പെടുകയും ചെയ്യുന്ന കാലം വിദൂരമായിരുന്നില്ല.

കഴിഞ്ഞ നൂറ്റാണ്ടിൽ പ്രീണന രാഷ്ട്രീയം കാരണം ഹിന്ദു സമൂഹം നേരിട്ട ഒട്ടനവധി വെല്ലുവിളികളെ അഭിമുഖീകരിക്കാനാണ് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ, വരും നൂറ്റാണ്ടിലേക്ക് സംഘം ഏറ്റെടുത്തിട്ടുള്ള പ്രധാന വെല്ലുവിളി ജനങ്ങളിൽ സ്വഭാവരൂപീകരണം നടത്തുക എന്നതാണ്. നല്ല സ്വഭാവമുള്ള ഒരു വ്യക്തിക്ക് രാജ്യത്തോടുള്ള തന്റെ കടമകൾ എന്തൊക്കെയാണെന്ന് നന്നായി അറിയാൻ സാധിക്കും. രാജ്യത്തോടുള്ള കൂറും കർത്തവ്യബോധവും സൽസ്വഭാവിയായ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഇന്ന് ഭാരതത്തിന് ആ പഴയ സുവർണ്ണകാലം തിരികെപ്പിടിക്കണമെങ്കിൽ സ്വഭാവരൂപീകരണമില്ലാതെ അത് സാധ്യമല്ല.

അനീതിക്കെതിരായ നീതിയുടെയും, അസത്യത്തിനെതിരായ സത്യത്തിന്റെയും വിജയമായ ഈ വിജയദശമി ദിനത്തിൽ സംഘ നേതൃത്വം എനിക്ക് നൽകിയ ഈ അവസരത്തിന് ഞാൻ ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു. ഭാരതത്തെ പരമോന്നത വിജയ ശിഖരത്തിലെത്തിക്കാൻ നിരന്തരം പരിശ്രമിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന് കൂടുതൽ കരുത്ത് നൽകണമെന്ന് ഞങ്ങളുടെ ജാഗരൺ കുടുംബത്തിന്റെ മുഴുവൻ പേരിൽ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.

ഭാരത് മാതാ കി ജയ്!

Share
Tweet
SendShareShare

Latest from this Category

മയക്കുമരുന്നിനെതിരെ യോജിച്ച മുന്നേറ്റം വേണം: സര്‍സംഘചാലക്

രാഷ്ട്രീയ സ്വയംസേവക സംഘം നാഗ്പൂരിലെ ശ്രീവിജയദശമി ഉത്സവത്തില്‍ പരമപൂജനീയ സര്‍സംഘചാലക് ശ്രീ മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

സംഘം ഭാരതീയ സംസ്കാരത്തിന്റെ കവചം; സ്വഭാവരൂപീകരണത്തിലൂടെ രാജ്യം മുന്നോട്ട്: സഞ്ജയ് ഗുപ്ത

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

അസ്ഥിരതയ്ക്കുള്ള ശ്രമം ചെറുക്കണം: ശാന്തക്ക

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്നിനെതിരെ യോജിച്ച മുന്നേറ്റം വേണം: സര്‍സംഘചാലക്

നാഗ്പൂരിലെ വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥി ആയ ദൈനിക് ജാഗരൺ മുഖ്യ പത്രാധിപർ ശ്രീ സഞ്ജയ് ഗുപ്ത നടത്തിയ പ്രഭാഷണം.

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

സംഘം ഭാരതീയ സംസ്കാരത്തിന്റെ കവചം; സ്വഭാവരൂപീകരണത്തിലൂടെ രാജ്യം മുന്നോട്ട്: സഞ്ജയ് ഗുപ്ത

ഭാരത സംസ്കാരത്തിന് യുവ തലമുറയുടെ പങ്ക് ആത്മപരിശോധന നടത്തണം: സ്വാമി രാമപാദാനന്ദ സരസ്വതി

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാര സമര്‍പ്പണം ഇന്ന്

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഏഴാംദിനം സര്‍ഗ്ഗസംവാദത്തില്‍ നാരായണഗുരുവിന്റെ കാവ്യജീവിതം എന്ന വിഷയത്തില്‍ ജയരാജ് ഭാരതി സംസാരിക്കുന്നു.

ശ്രീനാരായണ ഗുരുദേവന്റെ കവിത്വം മലയാളികള്‍ തിരിച്ചറിഞ്ഞില്ല: ജയരാജ് ഭാരതി

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies