സംസ്ഥാനത്ത് സാമ്പത്തിക സർവ്വേ നടത്താൻ സർക്കാർ തയ്യാറാവണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് എസ് ബിജു ആവശ്യപ്പെട്ടു. കൊട്ടാരക്കരയിൽ സാമൂഹ്യ നീതി കർമ്മ സമിതി ജില്ലാ സമ്മേളനം ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത സാമ്പത്തിക പിന്നോവസ്ഥയാണ് ഹിന്ദു സമൂഹം നേരിടുന്നതെന്നും, നാളിത് വരെ ഭരിച്ച മുന്നണികളാണ് ഈ പിന്നോക്കവസ്ഥക്ക് കാരണമെന്നും ഹിന്ദു സമൂഹം ഇക്കാര്യം തിരിച്ചറിയണം. സംഘടിത മത സമൂഹങ്ങളുടെ സാമ്പത്തിക സ്രോദസ്സ് സമാന്തര സർക്കാർ പോലെയാണ് പ്രവർത്തിക്കുന്നത്. ഇക്കാര്യങ്ങൾ പുരത്തു വരണമെങ്കിൽ സാമ്പത്തിക സർവ്വേ അനീവാര്യമെന്നും ഈ എസ് ബിജു പറഞ്ഞു.
സാമൂഹ്യ നീതി കർമ്മ സമിതി ഉപാധ്യക്ഷൻ ടി കെ സോമശേഖരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപാറ സുരേഷ്, സെക്രട്ടറി തെക്കടം സുദർശൻ,വിവിധ സമുദായ നേതാക്കക്കാളായ ടി എസ് ഹരിശങ്കർ,ശശിധരൻപിള്ള, സു ചിന്ദ, പി കെ സുധീർ, ഓച്ചിറ രവികുമാർ,, ജില്ലാ സംയോജകൻ ആർച്ചൽ സജികുമാർ എന്നിവർ പങ്കെടുത്തു.
Discussion about this post