തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികൾ പ്രദർശനത്തിന് വെയ്ക്കണമെന്ന് സിപിഎം നേതാവ് കടകം പള്ളി സുരേന്ദ്രനും എ.പി. അനില്‍കുമാറും നിയമസഭയില്‍ ആവശ്യപ്പെട്ട നിര്‍ദേശത്തോട് പ്രതികരിച്ച് തിരുവിതാംകൂർ രാജകുടുംബത്തിലെ മുതിർന്ന അംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികള്‍ പ്രദര്‍ശന.വസ്തുക്കളല്ലെന്ന് അവര്‍ പറഞ്ഞു.
“ഇന്ത്യയിൽ മറ്റെവിടെയും ക്ഷേത്രങ്ങളിലെ നിധികളോ സ്വർണ്ണമോ മ്യൂസിയങ്ങളിൽ പ്രദർശനത്തിനായി വെച്ചിട്ടില്ല. അതില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധികള്‍ ഒരിക്കലും മ്യൂസിയത്തിൽ പൊതു പ്രദർശനത്തിന് കൊണ്ടുപോകരുത്”- അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.
“നിധികൾ രാജകുടുംബവും മറ്റുള്ളവരും വർഷങ്ങളായി ദൈവത്തിന് സമർപ്പിച്ചിരുന്നതാണ്. അവയെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രദർശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല”- അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.
.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി പ്രതികരിച്ചിരുന്നു.
Discussion about this post