പാലക്കാട്: ഭരതം 77 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നവേളയിൽ ഭാരതം അതിന്റെ സ്വത്വം വീണ്ടെടുക്കണമെന്നും ഭാരതം വരുന്ന കാലഘട്ടത്തിൽ ഒരു സൂപ്പർ പവറായിമാറുമെന്നും
രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ശ്രീ പി പി സുരേഷ് ബാബു. രാഷ്ട്രീയ സ്വയംസേവക സംഘം പാലക്കാട് നഗരം സംഘടിപ്പിച്ച അഖണ്ഡഭാരത ദിനം വിദ്യാർത്ഥി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിനിമ സംഗീത സംവിധായകൻ ശ്രീ.പ്രകാശ് ഉള്ളിയേരി അധ്യക്ഷനായ പരിപാടിയിൽ പാലക്കാട് നഗർ വിദ്യാർത്ഥി പ്രമുഖ് ശ്രീ മനോജ് സ്വാഗതം പറഞ്ഞു. വിഭാഗ് സഹ കാര്യവാഹ് ശ്രീ കെ.സുധീർ നഗർ കാര്യാവഹ് ശ്രീ.സുധർമൻ ബാബു, വിഭാഗ് സേവ പ്രമുഖ് ശ്രീ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. മാങ്കാവ് ഉപനനഗർ വിദ്യാർത്ഥി പ്രമുഖ് ശ്രീ മനോജ് നന്ദി പറഞ്ഞു. 400ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്ത പരിപാടിയിൽ ലഹരിക്കെതിരെ ഷോർട്ട് ഫിലിമും
കരിയർഗൈഡൻസും നടന്നു.
Discussion about this post