തിരുവനന്തപുരം: സ്‌നേഹക്കട തുറക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നവരുടെ ഘടകകക്ഷി നേതാവാണ് സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്താതാല്‍ മാത്രമേ ഇന്ത്യ പു
രോഗതി കൈവരിക്കൂവെന്ന പ്രസ്താവന ഇറക്കിയ ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എബിവിപി യുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗണപതി ഒരു മിത്ത് ആണെന്ന് കേരള സ്പീക്കര്‍ പറഞ്ഞതിന്റെ വേറൊരു രൂപമാണ് തമിഴ്‌നാട്ടില്‍ നിന്നും വന്ന പ്രസ്താവന. ഷംസീറിന്റെയും ഉദയനിധി സ്റ്റാലിന്റെയും അതേ അഭിപ്രായമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഐഎന്‍ഡിഐഎ ദേശീയ നേതാവ് രാഹുല്‍ ഗാന്ധിക്കും ഉള്ളതെന്നും വി.മുരളീധരന്‍ പറഞ്ഞു.
വിദേശ രാഷ്‌ട്രത്തലവന്‍മാര്‍ ഇന്ന് ഇന്ത്യയിലെത്തുമ്പോള്‍ അവര്‍ സന്ദര്‍ശിക്കുന്നത് സബര്‍മതി ആശ്രമവും കാശി വിശ്വനാഥ ക്ഷേത്രവും ഉജ്ജയ്ന്‍ ക്ഷേത്രവും ആണ്. അത് ഭാരത പൈതൃകത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് മിലിന്ദ് മറാത്തെ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ആര്‍ അരുണ്‍, സെക്രട്ടറി എന്‍സി ടി ശ്രീഹരി, മെഡിവിഷന്‍ ജില്ലാ ഇന്‍ചാര്‍ജ് സായിപൂജ എസ്.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉദയനിധിയെ തള്ളിപ്പറയാന്‍ ഐഎന്‍ഡിഐഎ നേതാക്കള്‍ തയാറാകുമോ: വി. മുരളീധരന്‍
തിരുവനന്തപുരം: ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടൈങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം രാഹുല്‍ ഗാന്ധിക്കും പിണറായി വിജയനുമുണ്ടാകണം. അതാണവര്‍ സഖ്യമാകുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ഉദയനിധി സ്റ്റാലിന്റെ കുടുംബ പാര്‍ട്ടിക്കാര്‍ 2ജിയും കല്‍ക്കരിയുമടക്കം നടത്താവുന്ന അഴിമതിയെല്ലാം നടത്തി രാജ്യത്തെ കൊള്ളയടിച്ചപ്പോള്‍ നഷ്ടപ്പെട്ടുപോയ പെരുമ വീണ്ടെടുക്കുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചെയ്യുന്നത്. അതാണ് ഡിഎംകെയെയും കൂട്ടുകാരെയും അസ്വസ്ഥപ്പെടുത്തുന്നത്, വി. മുരളീധരന്‍ പറഞ്ഞു.
Discussion about this post