മുംബൈ: ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയിലേക്ക് എത്തുന്നു. ബ്രിട്ടൺ സർക്കാരിന്റെ പക്കലായിരുന്നു വാഗ നഖം തിരികെയെത്തുന്നതിന് പിന്നിൽ കേന്ദ്ര സർക്കാറിന്റെ നയതന്ത്ര ബന്ധത്തിന്റെ വിജയമാണ്. 1659 ബീജാപൂർ സുൽത്താന്റെ ജനറലായിരുന്ന അഫ്‌സൽ ഖാനെ വധിക്കുന്നതിനായി ഛത്രപതി ശിവജി ഉപയോഗിച്ച ആയുധമാണ് വാഗ നഖം. പുലിയുടെ നഖത്തോട് സാമ്യമുള്ള ഉരുക്കിൽ തീർത്ത കൈയിൽ ധരിക്കാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് ആയുധം.
ശിവാജി അഫ്‌സൽ ഖാനെ വധിച്ച ദിവസത്തിന്റെ വാർഷികത്തിനാകും വാഗ ഇന്ത്യയിലെത്തുക. ഇത് തിരികെ നൽകാൻ യുകെ അധികൃതരിൽ സമ്മതിച്ചതായി മന്ത്രി അറിയിച്ചു. ശിവജിയുടെ ജഗദംബവാൾ അടക്കമുള്ള മറ്റ് വസ്തുക്കളും ഞങ്ങൾ പരിശോധിക്കും. അവയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വാഗ് നഖ് ചരിത്രത്തിലെ വിലമതിക്കാനാകാത്ത നിധിയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങൾ അവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Discussion about this post