ശ്രീനഗര്‍: ബാരാമുള്ളയില്‍ കശ്മീര്‍ പോലീസ് ഭീകരവാദ റിക്രൂട്ട്മെന്റ് മൊഡ്യൂള്‍ തകര്‍ത്തു. ഒരു സ്ത്രീയടക്കം മൂന്ന് ലഷ്‌കര്‍ കൂട്ടാളികളെ അറസ്റ്റ് ചെയ്തു.
ബാരാമുള്ളയിലെ നജിഭട്ട് സ്വദേശി ലത്തീഫ് അഹമ്മദ് ദര്‍, പോചനാഗ് സ്വദേശികളായ ഷൗക്കത്ത് അഹമ്മദ് ലോണ്‍, സഹോദരി ഇസ്രത്ത് റസൂല്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് ഹാന്‍ഡ് ഗ്രനേഡുകളും 30 എകെ 47 ലൈവ് റൗണ്ടുകളും ഉള്‍പ്പെടെയുള്ളവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മൂന്ന് പേരും റിക്രൂട്ട്മെന്റ് മൊഡ്യൂളിന്റെ സൂത്രധാരരാണെന്ന് പോലീസ് പറഞ്ഞു. ക്രീരി മേഖലയില്‍ നാല് യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ഇവര്‍. സംഭവത്തില്‍ ക്രീരി പോലീസ് സ്റ്റേഷനില്‍ യുഎപിഎ, ആയുധ നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post