ന്യൂദല്‍ഹി: തലയ്‌ക്ക് മൂന്നു ലക്ഷം രൂപ ഇനം പ്രഖ്യാപ്പിച്ചിരുന്ന മൂന്നു ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരെ ദല്‍ഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സിയുമായി (എന്‍ഐഎ) സംയുക്തമായി നടത്തിയ വന്‍ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ആറസ്റ്റിലായവരില്‍ ഒരാള്‍ എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ ഭീകരന്‍ ഷാഫി ഉസാമ എന്ന ഷാനവാസാണ്.
വിദേശികളായ ഹാന്‍ഡ്‌ലര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ഉത്തരേന്ത്യയില്‍ തീവ്രവാദ സംഭവങ്ങള്‍ നടത്താന്‍ മൊഡ്യൂള്‍ പദ്ധതിയിട്ടിരുന്നതായി ദല്‍ഹി പോലീസ് പറഞ്ഞു. ഐഇഡി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സ്‌പോടന വസ്തുകള്‍ ഉള്‍പ്പെടെയുള്ള സാധാനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മൂന്ന് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ പ്രഖ്യാപിച്ച ഭീകരരാണ് പിടിലായത്. കഴിഞ്ഞ മാസം, പൂനെ ഐസിസ് (ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) മൊഡ്യൂള്‍ കേസില്‍ പ്രതികളായ ഷാനവാസ് ഉള്‍പ്പെടെ നാല് ഭീകരവാദികളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിടുകയും അവരെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിവരം നല്‍കുന്നയാളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഏജന്‍സി അറിയിച്ചു.
എഞ്ചിനീയറായ ഷാനവാസ് പൂനെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ദല്‍ഹിയില്‍ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ മറ്റ് ചിലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ജൂലൈ 17,18 രാത്രിയില്‍ പൂനെയിലെ കോത്രൂഡ് പ്രദേശത്ത് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാനവാസിനെ പൂനെ പോലീസ് പിടികൂടി. അന്വേഷണത്തില്‍, ഒരു വിദേശി ആസ്ഥാനമായുള്ള ഹാന്‍ഡ്‌ലര്‍ ഒരു ഭീകരാക്രമണം നടത്താനുള്ള നിര്‍ദ്ദേശങ്ങളുമായി മറ്റ് രണ്ട് തീവ്രവാദികളുമായി ഷാനവാസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി.
Discussion about this post