മാവുങ്കാൽ: മഹാകവി അക്കിത്തം അനുസ്മരണ സമ്മേളനവും തപസ്യ കാലാസാഹിത്യ വേദി കാസറഗോഡ് ജില്ല ഘടകത്തിന്റെ പുതിയ കാര്യാലയവും നാളെ നാടിന് സമർപ്പിക്കും. ചരിത്ര സ്മൃതികളുടെ സംസ്കൃതിയും പൈതൃകവും നിലകൊള്ളുന്ന മാവുങ്കാലിന്റെ മടിത്തട്ടിലാണ് തപസ്യ കലാസാഹിത്യവേദിയുടെ പുതിയ ജില്ല കാര്യാലയം ഉൽഘാടനം ചെയ്യപ്പെടുന്നത്.വിശ്വപ്രസിദ്ധമായ ആനന്ദാശ്രമം സഞ്ചാരികളുടെ പറുദീസയായ മഞ്ഞംപൊതി കുന്ന് കുന്നിൻ നെറുകയിൽ കുടികൊള്ളുന്ന ശ്രീ വീരമാരുതി ക്ഷേത്രം വടക്കേ മലബാറിലെ പ്രശസ്തമായ രാമനഗരം ശ്രീരാമ ക്ഷേത്രം കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനം പുതിയകണ്ടം ശ്രീ വിശ്വകർമ്മ ക്ഷേത്രം തുടങ്ങിയ പ്രശസ്ത പുണ്യ കേന്ദ്രങ്ങളാൽ ധന്യവത്തായ മാവുങ്കാലിന്റെ ഹൃദയഭൂമിയിലാണ് സംഘടനയുടെ ജില്ല ഓഫീസ് കെട്ടിടം പ്രവർത്തനത്തിന് സജ്ജമാകുന്നത്.
ഞായറാഴ്ച്ച രാവിലെ കാര്യാലയത്തിൽ നടക്കുന്ന ഗണപതി ഹോമത്തോടു കൂടി ഉൽഘാടന ചടങ്ങിന് സമാരംഭം കുറിക്കും.9.30 ന് പുതിയ ഓഫീസ് തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രൊ:പി.ജി.ഹരിദാസ് ദീപ പ്രോജ്വലനം നടത്തി കാര്യാലയം നാടിന് സമർപ്പിക്കും.തുടർന്ന് മാവുങ്കാൽ വ്യാപാര ഭവനിൽ തപസ്യ സ്ഥാപക ശ്രേഷ്ഠൻ മഹാകവി അക്കിത്തം അനുസ്മരണ സമ്മേളനം നടക്കും. സംസ്ഥാന അദ്ധ്യക്ഷൻ അനുസ്മരണ പ്രഭാഷണം നടത്തും.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ മുഖാതിഥിയാവും.
തുടർന്ന് 11 മണിക്ക് 2024 ഫെബ്രവരി രണ്ടാം വാരം കാഞ്ഞങ്ങാട്ട് വെച്ച് നടക്കുന്ന തപസ്യ സംസ്ഥാന വാർഷികോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരവും നടക്കുമെന്ന് തപസ്യ ജില്ല അദ്ധ്യക്ഷൻ കെ.ബാലചന്ദ്രൻ,ജനറൽ സെക്രട്ടറി ടി.ദിനേശൻ എന്നിവർ അറിയിച്ചു.
Discussion about this post