ചെന്നൈ: ആത്മീയാചാര്യന്‍ പദ്മശ്രീ ബംഗാരു അടിഗളര്‍(82) അന്തരിച്ചു. ചെങ്കല്‍പേട്ട് മേല്‍മരുവത്തൂരിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ക്ഷേത്രപൂജയ്ക്ക് സ്ത്രീകളെ നിയോഗിച്ച് സാമൂഹ്യമാറ്റത്തിന് നേതൃത്വം നല്ഡകിയ പരിഷ്‌കര്‍ത്താവാണ് ബംഗാരു അഡിഗളര്‍. മേല്‍മരുവത്തൂര്‍ മേഖലയുടെ വികാസത്തിനും വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആദിപരാശക്തിപീഠത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ചുക്കാന്‍ പിടിച്ച അദ്ദേഹത്തെ രാജ്യം 2019ല്‍ പദ്മശ്രീ നല്കി ആദരിച്ചു.
വിശ്വാസികള്‍ അദ്ദേഹത്തെ അമ്മ എന്നാണ് വിളിച്ചിരുന്നത്. അഡിഗളരുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. അണ്ണാലൈ, മഹിളാ മോര്‍ച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
ആര്‍എസ്എസ് അനുശോചിച്ചു
ചെന്നൈ: ആത്മീയഗുരു തിരു ബംഗാരു അടിഗളരുടെ വിയോഗത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ലക്ഷക്കണക്കിന് സര്‍വസാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന ആത്മീയ തേജസ്സായിരുന്നു അദ്ദേഹമെന്ന് ആര്‍എസ്എസ് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം നയിച്ച ആദിപരാശക്തി പീഠം സനാതന ധര്‍മ്മത്തെ ജനങ്ങളിലുറപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തി. സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും വലിയ പങ്കാണ് ബംഗാരു അടിഗളര്‍ നിര്‍വഹിച്ചതെന്ന് അനുസ്മരണ സന്ദേശം പറയുന്നു.
Discussion about this post