അയോധ്യയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് അപേക്ഷിച്ചിരിക്കുന്നത് 3000 ത്തോളം പേര്‍. അപേക്ഷ നല്‍കിയവരില്‍ 200 പേരെ ഇന്റര്‍വ്യൂന് തിരഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ് നിയമനം ലഭിക്കുക. അയോധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കര്‍സേവക് പുരത്ത് അഭിമുഖം ആരംഭിച്ചു കഴിഞ്ഞു.
അഭിമുഖത്തിന് ശേഷം തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് ആറ് മാസത്തെ പരിശീലനം പിന്നാലെ വിവിധ തസ്തികകളില്‍ നിയോഗിക്കും. അഭിമുഖത്തില്‍ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇവർക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഭാവിയില്‍ ഒഴിവ് വരുമ്പോള്‍ ഇവരെ പരിഗണിക്കും. വിവിധ മത പണ്ഡിതരും, സന്യാസിമാരും തയ്യാറാക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ ആണ് പരിശീലനം. പരിശീലന വേളയില്‍ സൗജന്യ ഭക്ഷണവും താമസവും കൂടാതെ 2000 രൂപ സ്റ്റൈപ്പന്‍ഡും നല്‍കും.
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് പൂജാരിമാരുടെ അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചിരുന്നത്. അപേക്ഷ നല്‍കിയ 3000 ത്തോളം പേരില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ ആണ് അഭിമുഖത്തിനായി 200 പേരുടെ ചുരുക്ക പട്ടിക തയാറാക്കിയത്. മൂന്നംഗ സമിതിയാണ് അഭിമുഖം നടത്തുന്നത്.
Discussion about this post