ധാക്ക : മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) ബഹിഷ്‌കരണത്തിനിടയില്‍ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞടുപ്പില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഞ്ചാം തവണയും തിരഞ്ഞെടുപ്പില്‍ വിജയിച്ചു.
ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് 12-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാം തവണയും വിജയിച്ചു.
1991-ല്‍ ജനാധിപത്യം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തത്. ആകെയുളള 300 സീറ്റില്‍ 223 സീറ്റ് നേടിയാണ് അവാമി ലീഗ് അധികാരം നിലനിര്‍ത്തിയത്. അവാമി ലീഗിന്റെ ഘടകകക്ഷികള്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വേണ്ടി ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.
പുതിയ സര്‍ക്കാരിന്റെ കീഴില്‍ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രത്യാശ പ്രകടിപ്പിച്ചു:
Discussion about this post