അയോധ്യ ശ്രീരാമ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട സമ്പർക്ക പരിപാടിയുടെ ഭാഗമായി കണ്ടിയൂർ കുരുവിക്കാട് ചിറയിൽ അജിത് കുമാർ – സുമാ ദമ്പതികളുടെ വീട്ടിൽ ചെന്നപ്പോൾ കണ്ട ദയനീയ കാഴ്ച വേദനാജനകമായിരുന്നു. പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയ വീട്ടിൽ അലീനയെന്ന മൂന്നു വയസ്സുകാരിയുടെ ദയനീയ അവസ്ഥ. സുന്ദരിയും അതി മിടുക്കിയുമായ അലീനയുടെ തല അസാധാരണമായി വളരുന്നു എന്നതാണ് അസുഖം. ഈ അപൂർവ രോഗം നിമിത്തം കുട്ടിക്ക് കട്ടിലിൽ നിന്നും എണീക്കാൻ പോലും ആകുന്നില്ല. പൂർത്തിയാകാത്ത വീടും കുട്ടിയുടെ അസുഖവും ഈ കുടുംബത്ത വളരെയധികം ബുദ്ധിമുട്ടിക്കുന്നു എന്നു മനസ്സിലാക്കി കുട്ടിക്ക് പ്രതിമാസം 2000 രൂപാവീതം പെൻഷൻ നൽകാൻ വിശ്വ ഹിന്ദു പരിഷത്ത് സേവാ വിഭാഗം ഉടൻ തീരുമാനിച്ച് ആദ്യ മാസത്തെ പെൻഷൻ ഗഡുവും അയോദ്ധ്യയിലെ അക്ഷതവും ചിത്രവും അലീനക്കു കൈമാറി അവിടെ നിന്നും ഇറങ്ങി. പ്രസാദവും പെൻഷനും ഒന്നിച്ച് നൽകി വിങ്ങുന്ന ഹൃദയവുമായി വീണ്ടും സഹായിക്കാം എന്ന വാക്കു നൽകി അലീനയോട് യാത്ര പറയുമ്പോൾ അമ്മ മിനിയും മറ്റൊരു കുട്ടിയായ അലനും ദു:ഖഭാരത്തോട് നോക്കി നിന്നു. ഈ കുട്ടിയെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ ആയത് ചെയ്യുക. കുട്ടിയുടെ ചിത്രം മാതാപിതാക്കൾ സമ്മതിച്ചതു കൊണ്ടും വായനക്കാർക്ക് കുട്ടിയുടെ ദു:സ്ഥിതി മനസ്സിലാക്കാനുമായി പ്രസിദ്ധീകരിക്കുന്നു.ഇവർ ഇപ്പോൾ താമസിക്കുന്നത് മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിന് വടക്ക് ആണ്.
പിതാവിൻ്റെ ഫോൺ നമ്പർ 9745153051
Ajithkumar.B
Account no: 110074014175IFC
Cod: CNRB0001991
Canara Bank mavelikara
Discussion about this post