പാലക്കാട്: മഹാകവി അക്കിത്തത്തെ നിരൂപകനെന്ന നിലയില്‍ പഠിക്കേണ്ടത് അനിവാര്യമാണെന്ന് ഡോ.എസ്.കെ. വസന്തന്‍. തപസ്യ കലാസാഹിത്യവേദിയുടെ അക്കിത്തം പുരസ്‌കാരം പ്രൊഫ. കെ.പി. ശങ്കരന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അക്കിത്തം പുരസ്‌കാരം.അക്കിത്തത്തെ കവി എന്ന നിലയിലാണ് പലരും പഠനം നടത്തിയിട്ടുള്ളത്. എന്നാല്‍ സമകാലീനരായ കവികളുടെ കവിതകളെക്കുറിച്ച് അക്കിത്തം നടത്തിയ പഠനവും ലേഖനങ്ങളും നിരൂപകരുടെ ദൃഷ്ടിയില്‍പെട്ടിട്ടില്ല. കുട്ടികൃഷ്ണ മാരാരെക്കാള്‍ ഒട്ടും മോശമല്ലാത്ത നിരൂപകത്വം അക്കിത്തത്തിലും കാണാം. പക്ഷെ ഇത് കാണാതെ പോയതാണ് ദൗര്‍ഭാഗ്യകരമെന്ന് എസ്.കെ. വസന്തന്‍ കൂട്ടിച്ചേര്‍ത്തു.പാലക്കാട് ഫൈന്‍ ആര്‍ട്സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കവിയും ഗാനരചയിതാവുമായ എ.വി. വാസുദേവന്‍ പോറ്റി പ്രശസ്തിപത്രം സമര്‍പ്പിച്ചു.
പ്രശസ്ത നിരൂപകന്‍ ആഷാമേനോന്‍ അക്കിത്തം അനുസ്മരണ പ്രഭാഷണം നടത്തി.സാഹിത്യകാരന്‍ പത്മദാസ്, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, സംസ്‌കാര്‍ ഭാരതി അഖിലഭാരതീയ സമിതിയംഗം കെ. ലക്ഷ്മിനാരായണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ഹരിഹരനുണ്ണി എന്നിവര്‍ സംസാരിച്ചു. പ്രൊഫ. കെ.പി. ശങ്കരന്‍ മറുപടിപ്രസംഗം നടത്തി.
Discussion about this post