തിരുവനന്തപുരം : ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് രാജ്യത്തെ യുവാക്കളുടെ ഭാവി ശോഭനമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന പ്രഖ്യാപനം യുവാക്കൾ പ്രതീക്ഷയോടെ യാണ് കാണുന്നതെന്നും 35 ലക്ഷം തൊഴിലവസരങ്ങൾ ഉടൻ സൃഷ്ട്ടിക്കുമെന്നത് മോദിയുടെ ഗ്യാരൻ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യ ബന്ധന മേഖലയിലെ 55 ലക്ഷം തൊഴിലവസരങ്ങൾ എന്നത് ഏറെ ഉപകാര പ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസം പദ്ധതികൾക്ക് ബജറ്റിൽ ഊന്നൽ നൽകുമ്പോൾ അത് കേരളത്തിലടക്കം തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കപ്പെടും റെയിൽ വേ ഇടനാഴികൾ പ്രഖ്യാപിച്ചതിലും തൊഴിലവസരങ്ങൾക്ക് തന്നെയാണ് പ്രാമുഖ്യമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും പുതിയ ഇന്ത്യക്കുള്ള ദിശാബോധം നൽകുന്നതാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post