തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധി കര്‍ത്താവിന്റെ മരണത്തിന് എസ് എഫ് ഐ നേതൃത്വം മറുപടി പറയേണ്ടി വരും. കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം സദാനന്ദാലയത്തില്‍ ഷാജി പൂത്തട്ടയെ (പി.എന്‍.ഷാജി 51) ആണ്കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.
ഷാജിയെ യുണി വേഴ്‌സിറ്റി കേളേജിലെ ഇടിമുറിയില്‍ കയറ്റി എസ് എഫ് ഐ ക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് കൈക്കൂലി വാങ്ങി മത്സരവിധി നിര്‍ണ്ണയിച്ചു എന്നു പറഞ്ഞ് പോലീസില്‍ ഏല്‍പിച്ചത്. അറസ്റ്റ് ചെയ്തത ഷാജി ഉള്‍പ്പെടെ 3 പ്രതികളുടെ ജാമ്യത്തില്‍ വിട്ടെങ്കിലു മൊഴിയെടുക്കാന്‍ ഇന്നു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. അതിനിടയിലാണ് ഷാജിയുടെ മരണം. താന്‍ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെന്നും അര്‍ഹതപ്പെട്ടതിനു മാത്രമാണ് കൊടുത്തതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മയ്‌ക്ക് അറിയാമെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. ഇതിനു പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പില്‍ പറയുന്നു.
മാര്‍ഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. മാര്‍ ഇവാനിയോസ് കോളേജിനായിരുന്നു ഒന്നാം സമ്മാനം. കെ എസ് യു ഭരിക്കുന്ന കോളേജിന് സമ്മാനം നല്‍കിയതതില്‍ എസ് എഫ് ഐ ചൊടിച്ചു.വിധി നിര്‍ണയത്തിന് എതിരെ യൂണിവേഴ്‌സിറ്റി കോളജ് അപ്പീലും പരാതിയും നല്‍കി. തുടര്‍ന്ന് സംഘാടകസമിതി അംഗങ്ങളായ എസ് എഫ് ഐ നേതാക്കള്‍ വിധി കര്‍ത്താക്കളെ യൂണിവേഴ്‌സിറ്റി കോളേജിലെ ‘ഇടിമുറി’യിലേയ്‌ക്ക് കൊണ്ടുപോയി. മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിനു സമീപത്തെ വേദിയിലും പൊലീസ് സ്‌റ്റേഷനിലും ഷാജി ഭയപ്പെട്ടാണു നിന്നത്.
നിരപരാധികളായ തങ്ങളെ കേസില്‍ കുടുക്കിയതാണെന്ന് അറസ്റ്റിലായവര്‍ പറഞ്ഞിരുന്നു.
മത്സര ഫലം അനുകൂലമാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ നേതാക്കള്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ടീമിനു കൊടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പക്ഷേ, ഷാജി വഴങ്ങിയില്ല.
ജാമ്യത്തില്‍ വിട്ടതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഷാജി മനഃപ്രയാസം ബന്ധുക്കളെ അറിയിച്ചിരുന്നു. ഷാജിക്കെതിരെയുള്ള കൈക്കൂലി ആരോപണം വാസ്തവ വിരുദ്ധമാണെന്നും ചിലര്‍ കുടുക്കിയതാണെന്നും ബന്ധുക്കള്‍ പറഞ്ഞു.നൃത്താധ്യാപകനായ ഷാജി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ വര്‍ഷങ്ങളായി പരിശീലിപ്പിക്കുന്നു. ചെറുകുന്നില്‍ സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: ഷംന.
കേരള സര്‍വകലാശാല കലോത്സവത്തിന്റെ തുടക്കം തന്നെ വിവാദത്തോടെയായിരുന്നു. എസ്എഫ്‌ഐ ഭരിക്കുന്ന യൂണിയന്‍ കലോത്സവത്തിന് ‘ഇന്‍തി ഫാദ’ എന്നു പേരിട്ടത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസും മറ്റും മതപരമായ ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന മുദ്രാവാക്യമാണിത്. മുന്നേറ്റം എന്നര്‍ത്ഥമുള്ള ഈ വാക്ക് ഏറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹത്തില്‍ കടുത്ത വിഭാഗീയത സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് എസ്എഫ്‌ഐക്കുള്ളത്,
സംഘര്‍ഷത്തെ തുടര്‍ന്ന് കേരള കലോത്സവം വൈസ് ചാന്‍സലര്‍ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്ന . തിരുവാതിരകളിയുടെ തടഞ്ഞുവെച്ച ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം സംഘര്‍ഷത്തിന് വഴിമാറിയതോടെയാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വൈസ്ചാന്‍സലര്‍ ഇടപെട്ട് കലോത്സവം നിര്‍ത്തിവച്ചത്.
പോലീസ് ഇടപെട്ടിട്ടും സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മത്സരങ്ങള്‍ തീരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കലോത്സവം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ മത്സരങ്ങളുടെ വിധിനിര്‍ണയത്തില്‍ അപാകതകള്‍ ആരോപിച്ച് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് മാര്‍ഗംകളിയുടെ വിധിനിര്‍ണയത്തെ ചൊല്ലിയായി തര്‍ക്കവും പ്രതിഷേധവും. വിധികര്‍ത്താക്കളും ഇടനിലക്കാരും പരിശീലകരും ചേര്‍ന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂട്ടി ഫലം നിര്‍ണയിച്ച ശേഷമാണ് മത്സരം തുടങ്ങിയതെന്ന് പരാതി ഉയര്‍ന്നു. വിധികര്‍ത്താക്കളുടെയും മറ്റും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു. സര്‍വകലാശാലയ്‌ക്കു കീഴിലെ മറ്റൊരു കോളജിന് മാര്‍ഗംകളിക്ക് ഒന്നാംസ്ഥാനം കിട്ടാതിരിക്കാന്‍ ബോധപൂര്‍വം ഇങ്ങനെയൊരു പ്രശ്‌നം കുത്തിപ്പൊക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതൊക്കെ സംഘര്‍ഷത്തിന് ആക്കംകൂട്ടി. തുടര്‍ന്നാണ് എല്ലാ മത്സരങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.
Discussion about this post