തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മേഖലയോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡര്‍ തസ്തികള്‍ അനുവദിച്ച് പ്രിന്‍സിപ്പല്‍മാരുടെ ജോലി ഭാരം അവസാനിപ്പിക്കണം. ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും നിശ്ചിത എണ്ണം കുട്ടികള്‍ ഉണ്ടായിട്ടും കന്നഡ ഭാഷാ അദ്ധ്യാപകര്‍ക്ക് സീനിയര്‍ പോസ്റ്റ് നല്കാതിരിക്കുന്നതും പരീക്ഷാ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയിടുന്നതില്‍ ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ കാട്ടുന്ന രാഷ്‌ട്രീയ പക്ഷപാത നടപടികളും അവസാനിപ്പിക്കണം.
ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ എന്തിനുമേതിനും തിരുവനന്തപുരം വരെ വരേണ്ടുന്ന അവസ്ഥ ഒഴിവാക്കാന്‍ ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. സ്റ്റാഫ് ഫിക്‌സേഷനു വേണ്ടി ഓഫീസര്‍മാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്ന രീതി നടപ്പാക്കണം കുട്ടികളില്‍ നിന്ന് വലിയ തുക പരീക്ഷാ ഫീസായി വാങ്ങിയിട്ടും 90 ശതമാനം അദ്ധ്യാപകര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ മൂല്യനിര്‍ണയ പ്രതിഫലം നല്കിയിട്ടില്ല.
അടിയന്തരമായി പ്രതിഫലം നല്കണമെന്നും എന്‍ടിയു ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
Discussion about this post