തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിങ് സംവിധാനം അവസാനിപ്പിച്ചു. ഇനി ഓണ്‍ലൈന്‍ ബുക്കിങ് വഴി ദിവസവും 80,000 പേര്‍ക്കു മാത്രമേ ദര്‍ശനം നടത്താന്‍ അനുവദിക്കൂ. നിലയ്ക്കല്‍, പമ്പ തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന സ്‌പോട്ട് ബുക്കിങ് സംവിധാനം നിര്‍ത്തലാക്കാനും ഇന്നലെ ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.
കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് ഭക്തജനത്തിരക്ക് ക്രമാതീതമായി വര്‍ധിക്കുകയും നിയന്ത്രണം പാളുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ദിവസ വേതനക്കാരായി ശബരിമലയില്‍ ഇനി നിയോഗിക്കില്ല. അയ്യപ്പദര്‍ശനം സുഗമമാക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍ മാര്‍ഗരേഖ തയാറാക്കാനും തീരുമാനമായി.
Discussion about this post