ന്യൂദല്‍ഹി: വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷത്തിനകം ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് രീതി രാജ്യത്ത് നടപ്പാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിങ്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശ് മാതൃക വ്യാപിപ്പിക്കുമെന്നും ആന്ധ്രയിലെ കടപ്പയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവേ കേന്ദ്രപ്രതിരോധമന്ത്രി വ്യക്തമാക്കി.
ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി അടുത്ത ഭരണകാലത്ത് നടപ്പാക്കും. ഇക്കാര്യത്തില്‍ ബിജെപി പ്രതിജ്ഞാബദ്ധരാണ്. ഇതുവഴി ഊര്‍ജവും സമയവും ഏറെ ലാഭിക്കാനാവുമെന്നും രാജ്നാഥ്സിങ് പറഞ്ഞു.
ആന്ധ്രാപ്രദേശിനെ കടക്കെണിയിലേക്ക് തള്ളിവിടുന്നത് ജഗ്‌മോഹന്‍ സര്‍ക്കാരിന്റെ അഴിമതികളാണെന്നും ആന്ധ്രയുടെ കടം 13.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായും രാജ്നാഥ്സിങ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായി. എന്‍ഡിഎ സര്‍ക്കാര്‍ ആന്ധ്രയില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനം അഴിമതിവിമുക്തമാക്കും. ആന്ധ്രയില്‍ നിന്നു മാത്രമല്ല രാജ്യത്തുനിന്നാകെ കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പത്തുവര്‍ഷത്തിന് ശേഷം ഏതെങ്കിലും കുട്ടിയോട് കോണ്‍ഗ്രസിനെപ്പറ്റി ചോദിച്ചാല്‍ അവര്‍ കളിയാക്കുമെന്നും രാജ്നാഥ്സിങ് പറഞ്ഞു.
Discussion about this post