സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങളെ സേവിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട സേവാഭാരതിയും സമഗ്രമായ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും തമ്മിൽ അർത്ഥവത്തായ പങ്കാളിത്തം, സാമൂഹിക ക്ഷേമത്തിന്റെയും സാമുദായിക വികസനത്തിന്റെയും യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്.
മെയ് 7 നു രാവിലെ കാക്കനാടുള്ള കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ ഓഫീസിൽ വെച്ച് സേവാഭാരതി ജനറൽ സെക്രട്ടറി ഡോക്ടർ ശ്രീറാം ശങ്കറും, ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ജോർജ് സ്ലീബായും ഒപ്പുവെച്ച ധാരണാപത്രം, ഡോക്ടർ ശ്രീറാം ശങ്കറും ഡയറക്ടർ ശ്രീ വിനോദും പരസ്പരം കൈമാറി. പ്രസ്തുത യോഗത്തിൽ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ അധികാരികളായ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ജോർജ് സ്ലീബാ, ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജയരാജ് ബി, ഡയറക്ടർ ജേക്കബ് കുരുവിള, ഡയറക്ടർ വിനോദ് എസ് എം, മാനേജർ ദീപക് ജി , അസിസ്റ്റന്റ് മാനേജർ ടാനിയ ചെറിയാൻ എന്നിവരും, സേവാഭാരതിയുടെ ഭാഗത്തു നിന്ന് ജനറൽ സെക്രട്ടറി ഡോക്ടർ ശ്രീറാംശങ്കർ സെക്രട്ടറിമാരായ എസ് സുരേഷ് കുമാർ, സജീവൻ പറപറമ്പിൽ , സംഘടനാ സെക്രട്ടറി രാജീവ് കെ വി ,മീഡിയ കോർഡിനേറ്റർ ശ്രീകുമാർ ജി, ആർക്കിറ്റെക്ട് വിനു ജി മണി എന്നിവരും പങ്കെടുത്തു. ഒപ്പുവച്ച ധാരണാപത്രത്തിലൂടെ കേരളത്തിലെ അർഹരായ, പാവപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട 100 കുടുംബങ്ങൾക്ക് ഭവന സഹായം നല്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സഹകരണത്തിന്റെ ഒരു പുതിയ അധ്യായം തുറക്കുകയാണ്. ഭവന സഹായം നൽകുന്നതിലൂടെ, ഈ സംരംഭം ഗുണഭോക്താക്കളുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, അവരുടെ ദീർഘകാല സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് അടിത്തറയിടുകയും ചെയ്യുന്നു.
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി – സ്വന്തം കിഡ്നി തന്നെ ദാനം ചെയ്ത മഹത് വ്യക്തിത്വം, അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യം സാധുക്കളായ മനുഷ്യരുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായി ഉപയോഗിക്കുന്നതിനായി കെട്ടിപ്പടുത്ത സംഘടന, കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ, ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. അതിൽ ഒന്ന് മാത്രമാണ് അർഹതപ്പെട്ടവർക്ക് വീട് വയ്ക്കുന്നതിനായി നൽകുന്ന സാമ്പത്തിക സഹായം.
സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും തമ്മിലുള്ള ഈ സഹകരണം സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്ര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പങ്കാളിത്ത ശക്തിയുടെ ഉദാഹരണമാണ്. സാമൂഹിക വെല്ലുവിളികളെ നേരിടുന്നതിനും ഊർജ്ജസ്വലമായ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുമുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യം ഇത് ഉറപ്പാക്കുന്നു.
Discussion about this post