മുംബൈ: റിസര്‍വ്വ് ബാങ്കിന്റെ പക്കലുള്ള അധികമായി കൈവശമുള്ള ലാഭവിഹിതത്തില്‍ നിന്നും 2.11 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ തീരുമാനമായി. റിസര്‍വ്വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡാണ് ബുധനാഴ്ച ഈ തീരുമാനമെടുത്തത്. ഒരു ലക്ഷം കോടി രൂപ നല്‍കുമെന്നായിരുന്നു നേരത്തെ അഭ്യൂഹം പരന്നിരുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയത് വെറും 87.416 കോടി രൂപയാണെങ്കില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന 2.11 ലക്ഷം കോടി രൂപ എന്നത് ഏകദേശം 141 ശതമാനത്തോളം അധികത്തുകയാണ്. അതാണ് കേന്ദ്രസര്‍ക്കാര്‍ ശരിക്കും ബമ്പറടിച്ചെന്ന് പറയാന്‍ കാരണം. ഇത്രയും വലിയ തുക അടുത്തകാലത്തൊന്നും കേന്ദ്രസര്‍ക്കാരിന് റിസര്‍വ്വ് ബാങ്കിന് കിട്ടിയിട്ടില്ല.
ബിമല്‍ ജലാന്‍ കമ്മിറ്റി നിര്‍ദേശപ്രകാരം 2019ല്‍ തയ്യാറാക്കിയ ഇക്കണോമിക് കാപിറ്റല്‍ ചട്ടക്കൂട് പ്രകാരമാണ് റിസര്‍വ്വ് ബാങ്കിന്‍റ അധികധനം കണക്കുകൂട്ടിയതെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു. ഓരോ വര്‍ഷവും അധികധനം റിസര്‍വ്വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് കൈമാറുകയാണ് പതിവ്. വിദേശനാണ്യശേഖരം വഴിയും ബാങ്കുകളില്‍ നിന്നുള്ള പലിശ വഴിയും സര്‍ക്കാര്‍ ബോണ്ടുകള്‍ വഴിയും മറ്റുമാണ് റിസര്‍വ്വ് ബാങ്കിന് ലാഭവിഹിതം ലഭിക്കുന്നത്.
Discussion about this post