ന്യൂദല്‍ഹി: അപകീര്‍ത്തി പരാമര്‍ശക്കേസില്‍ മേധ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി. 24 വര്‍ഷം മുമ്പത്തെ സംഭവത്തിലാണ് കോടതി തീരുമാനം. ഇപ്പോഴത്തെ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ കേസിലാണ് നടപടി.
സക്സേന, അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരിക്കേ 2000 മുതലാണ് മേധയുമായുള്ള നിയമപോരാട്ടത്തിലേക്ക് നയിച്ച സംഭവം നടക്കുന്നത്.
തനിക്കും നര്‍മദ ബച്ചാവോ ആന്ദോളനുമെതിരേ പരസ്യം പ്രസിദ്ധപ്പെടുത്തിയതിന് മേധ, സക്സനേയ്ക്കെതിരേ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മേധയ്ക്കെതിരേ സക്സേന രണ്ട് കേസുകള്‍ കൊടുത്തു. ടി.വി. ചാനലിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നും അപകീര്‍ത്തി പ്രസ്താവന നടത്തിയെന്നും കാണിച്ചായിരുന്നു ഇത്.
മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മയാണ് മേധ കുറ്റക്കാരിയാണെന്ന് വിധിച്ചത്. രണ്ടുവര്‍ഷം വരെ തടവ് അല്ലെങ്കില്‍ പിഴ അതുമല്ലെങ്കില്‍ ഇവ രണ്ടും കൂടി ലഭിക്കുന്ന കുറ്റങ്ങളാണ് മേധ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.
Discussion about this post