കേരളത്തില്‍ അതു വരെയുണ്ടായിരുന്ന രാഷ്‌ട്രീയത്തിന് കാതലായ മാറ്റം കൊണ്ടുവരുവാന്‍ വൈക്കം സത്യഗ്രഹത്തിനു കഴിഞ്ഞുവെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. സെമിനാറില്‍ വൈക്കം സത്യഗ്രഹവും സാമൂഹ്യ സമരസതയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖിലാഫത്ത് പ്രസ്ഥാനത്തെ തുടര്‍ന്ന് 1921ല്‍ മലബാറില്‍ പൊട്ടിപ്പുറപ്പെട്ട മാപ്പിള ലഹളയില്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസവും നഷ്ടപ്പെട്ടു. ഈ സമയത്താണ് വൈക്കം സത്യഗ്രഹം ആരംഭിക്കുന്നതും ഗാന്ധിജി പിന്തുണ നല്കുന്നതും. 1924 ഓടെ കേരളവും സാമൂഹ്യ മാറ്റങ്ങള്‍ക്കു മുന്നേറ്റം കുറിച്ചു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അതിനെതിരെ നടന്ന സമരങ്ങളും ക്ഷേത്രപ്രവേശന സമരവും എല്ലാം ശക്തമായി. ടി.കെ. മാധവന്റെ നേതൃത്വത്തില്‍ അവര്‍ണ വിഭാഗത്തെ പ്രവേശിപ്പിക്കുവാനുള്ള സമരവും അതിന് സവര്‍ണ വിഭാഗത്തിന്റെ പൂര്‍ണ പിന്തുണയും കേരളത്തെ മാറ്റങ്ങള്‍ക്കു വിധേയമാക്കി. കെ. കേളപ്പനും മന്നത്തു പത്മനാഭനും ചേര്‍ന്നു നടത്തിയ സവര്‍ണ ജാഥയ്‌ക്ക് വന്‍ പിന്തുണയാണ് ലഭിച്ചത്. ഇങ്ങനെ സാമൂഹ്യ സമത്വത്തിനു വേണ്ടിയുള്ള ഊര്‍ജം പകര്‍ന്നു നല്കിയത് വൈക്കം സത്യാഗ്രഹമായിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post