മുഹമ്മ: ബിജെപി ആലപ്പുഴ ജില്ലാ ഓഫീസായ ദീനദയാല്‍ ഭവനില്‍ ആരംഭിയ്ക്കുന്ന പി. പരമേശ്വര്‍ജി ഗ്രന്ഥശാലയിലേക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മുന്നൂറോളം പുസ്തകങ്ങള്‍ കൈമാറി. പരമേശ്വര്‍ജിയുടെ കുടുംബാംഗങ്ങളായ മുഹമ്മ കൊച്ചനാകുളങ്ങര താമരശ്ശേരി കിഴക്കേ ഇല്ലത്തു ശ്രീഹരിലാല്‍, ടി.എന്‍. ഇന്ദിര അന്തര്‍ജ്ജനം, ടി.എന്‍. കൃഷ്ണകുമാര്‍ എന്നിവരാണ് പുസ്തകങ്ങള്‍ കൈമാറിയത്. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പരമേശ്വര്‍ജിയുടെ കുടുംബത്തില്‍ നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങാനായത് നേട്ടമായി കാണുന്നുവെന്ന് ഗോപകുമാര്‍ പറഞ്ഞു.
ദല്‍ഹി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ച പരമേശ്വര്‍ജിയോടുള്ള ആദരസൂചകമായാണ് ദീനദയാല്‍ ഭവനില്‍ ഗ്രന്ഥശാല തുടങ്ങുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന മീഡിയാ കോ ര്‍ഡിനേറ്റര്‍ ജെ. മഹാദേവന്‍ പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത്, ബിജെപി മുഹമ്മ മണ്ഡലം പ്രസിഡന്റ ്കെ. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് ടി.എസ്. അനില്‍കുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗീത തമ്പി, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ആര്‍. രാധാകൃഷ്ണന്‍, ബൂത്ത് പ്രസിഡന്റ് സൈജു, മിനി, ഗീതാ തമ്പി എന്നിവര്‍ പങ്കെടുത്തു.














