കോഴിക്കോട്: നവരാത്രി സര്‍ഗ്ഗോത്സവത്തോടനുബന്ധിച്ചുള്ള നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്കാരം ഇന്ന് സംവിധായകന് ജയരാജിന് സമര്‍പ്പിക്കും. കേസരി ഭവനില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിധുബാല എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സമ്മാനിക്കും.
സര്‍ഗ്ഗോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജയരാജ് ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമനാപന ചടങ്ങില്‍ സംവിധായകന് ജയരാജ് പങ്കെടുക്കും. സമാപന ചിത്രമായി ഒറ്റാല് പ്രദര്‍ശിപ്പിക്കും.














