ന്യൂദല്‍ഹി: സര്‍വകലാശാലകളിലും മറ്റു ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും വര്‍ഷത്തില്‍ രണ്ടു തവണ പ്രവേശനം നല്‍കാമെന്ന തീരുമാനവുമായി യുജിസി. നിലവില്‍ ജൂലൈ – ആഗസ്ത് മാസങ്ങളില്‍ മാത്രമാണ് പ്രവേശനം. ഇതിനുപുറമെ ജനുവരി- ഫെബ്രുവരി മാസങ്ങളിലും പ്രവേശനം അനുവദിക്കാമെന്ന് യുജിസി ചെയര്‍പേഴ്സണ്‍ ജഗദേഷ് കുമാര്‍ അറിയിച്ചു.
ഈ പ്രവേശനരീതി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് നിഗമനം. വിവിധ കാരണങ്ങള്‍ കൊണ്ട് ജൂലൈയില്‍ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അതേവര്‍ഷം തന്നെയുള്ള അടുത്ത സെഷനില്‍ അപേക്ഷിക്കാം. ഒരു വര്‍ഷം കളയേണ്ട ആവശ്യമില്ല. 2013 മുതല്‍ ഓപ്പണ്‍, ഡിസ്റ്റന്‍സ് വിദ്യാഭ്യാസ രംഗത്ത് ഈ മാറ്റം നടപ്പാക്കിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച അനുകൂല പ്രതികരണമാണ് ഇതേരീതി റെഗുലര്‍ വിദ്യാഭ്യാസത്തിലും കൊണ്ടുവരാന്‍ കാരണം.
ഈ അക്കാദമിക്ക് വര്‍ഷത്തെ ജൂലൈ – ആഗസ്ത് മാസത്തിലെ പ്രവേശനം സാധാരണ ഗതിയില്‍ നടക്കും. അതിനുശേഷം ജനുവരി – ഫെബ്രുവരി മാസവും ആവശ്യമെങ്കില്‍ പ്രവേശനം നടത്താം. എന്നാലിത് എല്ലാ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പാക്കണമെന്നില്ല. ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് ഈ രീതിയിലേക്ക് മാറാമെന്നതാണ് നിര്‍ദ്ദേശം.
Discussion about this post