തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന പ്രസിഡന്റായി എന്‍.അജിത്ത് കര്‍ത്തയെയും ജനറല്‍സെക്രട്ടറിയായി എസ്. സന്തോഷിനെയും ട്രഷററായി കെ.ബി. ഹരികുമാരിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
വി. രവികുമാര്സംസ്ഥാന സംഘടന സെക്രട്ടറി. വി.സദാശിവന്, രാജശേഖരന് നായര്‍, ബിജു രമേശ് എന്നിവരാണ് രക്ഷാധികാരികള്‍. വൈസ് പ്രസിഡന്റുമാരായി ജി . വെങ്കിട്ട രാമന് (തിരുവനന്തപുരം), ടി. മണികണ്ഠന് (കണ്ണൂര്‍), എസ്. ശശിധരമേനോന്‍ (എറണാകുളം), കെ.പി. വസന്ത രാജന് (കോഴിക്കോട്), ജി.എസ്. മണി (തിരുവനന്തപുരം), എം. കുമാരന് (പാലക്കാട്) ഭാഗിരതി ചന്ദ്രന് (തൃശൂര്‍). സെക്രട്ടറി മാരായി അഡ്വ.വേണുഗോപാല്‍ (കൊല്ലം), വി. വേണുഗോപാല്‍ (എറണാകുളം), ദീപ ഗണേഷ് (എറണാകുളം), പി.എസ്. രഘുനാഥ് (തൃശൂര്‍), സി. ഉണ്ണികൃഷ്ണന് (മലപ്പുറം) എന്നിവരെയും തെരഞ്ഞെടുത്തു.
Discussion about this post