ജോധ്പൂര്‍(രാജസ്ഥാന്‍): സുര്‍സാഗറിലെ തര്‍ക്കഭൂമിയില്‍ കടന്ന് പള്ളി നിര്‍മ്മിക്കാനൊരുങ്ങിയതിനെത്തുടര്‍ന്ന് ജോധ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ ആസൂത്രിതമെന്ന് രാജസ്ഥാന്‍ പോലീസ്. ഭൂമി സംബന്ധിച്ച് പതിനഞ്ച് വര്‍ഷത്തിലധികമായി ധാരണയില്‍ കഴിഞ്ഞ പ്രദേശത്തെ ഹിന്ദു, മുസ്ലീം വിഭാഗങ്ങളെ കലാപത്തിലേക്ക് നയിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് മൂന്ന് ദിവസമായി പ്രദേശത്ത് തുടരുന്ന അക്രമങ്ങളെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ 15 വര്‍ഷം മുമ്പ് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ ലംഘിച്ചാണ് വെള്ളിയാഴ്ച പള്ളിനിര്‍മ്മാണത്തിന് ഒരുകൂട്ടം ആളുകള്‍ തുനിഞ്ഞത്. അനധികൃത കെട്ടിട നിര്‍മ്മാണം ചോദ്യം ചെയ്ത പ്രദേശവാസികള്‍ക്കെതിരെ മുസ്ലീം മതമൗലികവാദ സംഘം കല്ലെറിയുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വൈകിട്ടോടെ ജോധ്പൂരിലെ ഒരു ഹിന്ദുസംഘടനാപ്രവര്‍ത്തകന്റെ കച്ചവടസ്ഥാപനം അക്രമികള്‍ തീയിട്ടുനശിപ്പിച്ചു. ഇതോടെ സംഘര്‍ഷം രൂക്ഷമായി. പോലീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണവുമുണ്ടായി. ഇന്‍സ്‌പെക്ടര്‍ നിതിന്‍ ദവെയ്ക്ക് പരിക്കേറ്റു. ഒരു ട്രാക്ടര്‍ കത്തിച്ചു. അക്രമികളെ തുരത്താന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നാല് റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു. ശനിയാഴ്ച രാവിലെയോടെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെങ്കിലും പ്രദേശത്ത് പോലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസമായി നടത്തുന്ന റെയ്ഡിസ് ഇരുപത് പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്ന് കമ്മീഷണര്‍ രാജേന്ദ്ര സിങ് പറഞ്ഞു. ഇന്നലെ ഇരുവിഭാഗത്തെയും നേതാക്കള്‍ ചര്‍ച്ച ചെയ്ത് പഴയതുപോലെ തര്‍ക്കഭൂമിയുടെ കവാടങ്ങള്‍ അടച്ചിടാന്‍ ധാരണയായി.
Discussion about this post