ഭോപാല്‍: പൗരത്വ ഭേദഗതി നിയമം (സിഎഎ) അനുസരിച്ച് മധ്യപ്രദേശില്‍ ഇതാദ്യമായി മൂന്ന് പേര്‍ക്ക് ഭാരത പൗരത്വം നല്കി. രണ്ട് പേര്‍ പാകിസ്ഥാനില്‍ നിന്നും ഒരാള്‍ ബംഗ്ലാദേശില്‍ നിന്നും എത്തിയവരാണ്, മുഖ്യമന്ത്രി മോഹന്‍ യാദവ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി.
രാഖി ദാസ്, സമീര്‍ മെല്‍വാനി, സഞ്ജന മെല്‍വാനി എന്നിവരാണ് സിഎഎ പ്രകാരം ഭാരത പൗരരായത്. പാകിസ്ഥാനില്‍ നിന്നെത്തിയ സമീറും സഞ്ജനയും 2012 മുതല്‍ ഭാരതത്തിലുണ്ടെങ്കിലും ഇതുവരെ പൗരത്വം നേടിയിരുന്നില്ല.
ഭാരതത്തിന്റെ ഏകതയുടെ അടയാളപ്പെടുത്തലാണ് സിഎഎ എന്ന് മോഹന്‍ യാദവ് പറഞ്ഞു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഏറെ പ്രയാസങ്ങള്‍ നേരിടുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യന്‍, പാഴ്‌സി സഹോദരങ്ങള്‍ക്ക് 1947ല്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പാണ് ഇപ്പോള്‍ നടപ്പാവുന്നത്. ഇവര്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയുടെ ഭാഗമായി മാറുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post