VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആശാജി…. നിങ്ങളുടെ പാട്ട് ലോകത്തിന്റെ പാട്ടാണ്: ഡോ. മോഹന്‍ ഭാഗവത്

ആശാ ഭോസ്ലെയുടെ ജീവിതകഥ സ്വരസ്വാമിനി ആശ പ്രകാശനം ചെയ്തു

VSK Desk by VSK Desk
29 June, 2024
in ഭാരതം
മുംബൈ ദിനാനാഥ് മങ്കേഷ്‌കര്‍ തീയറ്ററില്‍ സ്വരസ്വാമിനി ആശ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആശാ ഭോസ്ലെയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

മുംബൈ ദിനാനാഥ് മങ്കേഷ്‌കര്‍ തീയറ്ററില്‍ സ്വരസ്വാമിനി ആശ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആശാ ഭോസ്ലെയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ShareTweetSendTelegram

മുംബൈ: ദേശസ്‌നേഹത്തിന്റെയും ഭക്തിയുടെയും മഹാസന്ദേശമാണ് മങ്കേഷ്‌കര്‍ കുടുംബം സംഗീതത്തിലൂടെ പകര്‍ന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പദ്മവിഭൂഷന്‍ ആശാ ഭോസ്ലെയുടെ ജീവിതകഥ ‘സ്വരസ്വാമിനി ആശ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ട് വെറും വിനോദമല്ലെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് ലതാ മങ്കേഷ്‌കറും ആശാ ഭോസ്ലെയും ഹൃദയനാഥുമൊക്കെ ചെയ്തത്.

സംഗീതമുണ്ടാക്കുന്ന പ്രഭാവം സമൂഹത്തിന്റെ നന്മയ്ക്കും ഉണര്‍വിനും ഉപകരിക്കണമെന്ന് അവര്‍ ജീവിതത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തി.നേരില്‍ കാണും മുമ്പേ ഞാന്‍ ഈ സ്വരമാധുരിയുടെ ആരാധകനാണ്. ദീനാനാഥ് മങ്കേഷ്‌കറുടെ ദേശഭക്തിയും മങ്കേഷ്‌കര്‍ സഹോദരരുടെ സമര്‍പ്പണവും അറിയുമ്പോള്‍ അത് ഇരട്ടിക്കുകയാണ്. സംഗീതം അനാദിയാണ്. കാലാതിവര്‍ത്തിയുമാണ്. ആശാജി, നിങ്ങളുടെ പാട്ട് ലോകത്തിന്റെ പാട്ടാണ്, എല്ലാവരുടെയും പാട്ടാണ്. മോഹന്‍ ഭാഗവത് പറഞ്ഞു.

വീരസാവര്‍ക്കറുമായി തന്റെ കുടുംബത്തിനുള്ള അടുത്ത ബന്ധം അനുസ്മരിച്ചാണ് ആശാ ഭോസ്ലെ ചടങ്ങില്‍ സംസാരിച്ചത്. ദാദറിലെ ഞങ്ങളുടെ വീട്ടില്‍ അദ്ദേഹം എത്തുമായിരുന്നു. ദിനാനാഥിനെ പോലെ പാടുമോ എന്ന് എന്നോട് ചോദിച്ചു. ഏറ്റവും നന്നായി പാടാന്‍ പ്രേരിപ്പിച്ചു, ആശാ ഭോസ്ലെ ഓര്‍മ്മിച്ചു. ലത മങ്കേഷ്‌കറെ ഓര്‍ത്തപ്പോള്‍ ആശയുടെ ശബ്ദമിടറി. ദീദിയില്ലാതെ ഒന്നും ഞങ്ങള്‍ക്ക് പൂര്‍ണമാകില്ല. ദീദിയാണ് ഞങ്ങളെ വളര്‍ത്തിയത്. ഇപ്പോള്‍ എനിക്ക് വയസായി. ഇനി ഏറെയില്ല. മൈക്കിന് മുന്നില്‍ തൊണ്ട വരളുന്നു. ലോകത്തേറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത് ഞാനാണെന്ന് എല്ലാവരും പറയുന്നു. പക്ഷേ റെക്കോര്‍ഡിസ്റ്റില്ലായിരുന്നെങ്കില്‍ ഒരു പാട്ടും ആരും കേള്‍ക്കുമായിരുന്നില്ല. ഞാന്‍ സുന്ദരിയാണെന്ന് പറയുന്നു. ഗൗതം രാജധ്യക്ഷയുടെ ക്യാമറയില്‍ ആരും സുന്ദരിയാകും. ഇത്തരമൊരു പുസ്തകം ഇറങ്ങുമെന്ന് എനിക്ക് അറിയുമായിരുന്നില്ല. എല്ലാവരും ചേര്‍ന്ന് അത് സാധിക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ ഇതേ സ്‌നേഹം നിങ്ങളെനിക്ക് തരണം, ആശാ ഭോസ്ലെ വികാരാധീനയായി. മുംബൈ ദീനാനാഥ് മങ്കേഷ്‌കര്‍ തീയറ്ററില്‍ ചേര്‍ന്ന പ്രകാശച്ചടങ്ങ് വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി. ആശാ ഭോസ്ലെയുടെ പാദങ്ങള്‍ പനിനീരില്‍ കഴുകിയാണ് ഗായകന്‍ സോനു നിഗം തന്റെ ആദരവ് പ്രകടിപ്പിച്ചത്. സംഗീതം പഠിക്കാന്‍ ഒരുപാധിയുമില്ലാതിരുന്ന കാലത്ത് ലത മങ്കേഷ്‌കറും ആശാ ഭോസ്ലെയുമാണ് ലോകത്തെ സംഗീതം പഠിപ്പിച്ചതെന്ന് സോനു നിഗം പറഞ്ഞു. സംഗീതം സനാതനധര്‍മ്മത്തിന്റെ ഭാഗമാണ്. ഈശ്വരീയമാണ്. നിങ്ങള്‍ സംഗീതത്തിന്റെ ദേവിമാരുമാണ്, സോനു നിഗം പറഞ്ഞു. നടന്‍ ജാക്കി ഷ്‌റോഫ് ആശാ ഭോസ്ലെയുടെ കാല്‍ തൊട്ടു വണങ്ങി. ആശാ ഭോസ്ലെയുടെ സഹോദരനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്‌കര്‍, ചെറുമകള്‍ സയാനി ഭോസ്ലെ, ബിജെപി മുംബൈ അദ്ധ്യക്ഷന്‍ ആശിഷ് ഷേളാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Mumbai, June 28 (ANI): RSS Chief Mohan Bhagwat during the launch of the book ‘Swaraswamini Asha’ on Padma Vibhushan awardee and veteran singer Asha Bhosle, at Dinanath Mangeshkar Theatre in Mumbai on Friday. (ANI Photo)
Mumbai, June 28 (ANI): Padma Vibhushan awardee and veteran singer Asha Bhosle being felicitated by RSS Chief Mohan Bhagwat during the launch of the book ‘Swaraswamini Asha’, at Dinanath Mangeshkar Theatre in Mumbai on Friday. (ANI Photo)
Mumbai, June 28 (ANI): RSS Chief Mohan Bhagwat during the launch of the book ‘Swaraswamini Asha’ on Padma Vibhushan awardee and veteran singer Asha Bhosle, at Dinanath Mangeshkar Theatre in Mumbai on Friday. (ANI Photo)
Mumbai, June 28 (ANI): Padma Vibhushan awardee and veteran singer Asha Bhosle and RSS Chief Mohan Bhagwat during the launch of the book ‘Swaraswamini Asha’, at Dinanath Mangeshkar Theatre in Mumbai on Friday. (ANI Photo)
Mumbai, June 28 (ANI): Singer Sonu Nigam washes the feet of Padma Vibhushan awardee and veteran singer Asha Bhosle during the launch of the book ‘Swaraswamini Asha’, at Dinanath Mangeshkar Theatre in Mumbai on Friday. (ANI Photo)
Mumbai, June 28 (ANI): Padma Vibhushan awardee and veteran singer Asha Bhosle and Rashtriya Swayamsevak Sangh (RSS) Chief Mohan Bhagwat during the launch of the book ‘Swaraswamini Asha’, at Dinanath Mangeshkar Theatre in Mumbai on Friday. (ANI Photo)
Mumbai, June 28 (ANI): Padma Vibhushan awardee and veteran singer Asha Bhosle and Rashtriya Swayamsevak Sangh (RSS) Chief Mohan Bhagwat during the launch of the book ‘Swaraswamini Asha’, at Dinanath Mangeshkar Theatre in Mumbai on Friday. (ANI Photo)
ShareTweetSendShareShare

Latest from this Category

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

പുതിയ ചരിത്രമെഴുതി ഐഎസ്ആര്‍ഒയുടെ ‘ബാഹുബലി’ റോക്കറ്റ്; ‘ബ്ലൂ ബേർഡ് ബ്ലോക്ക് 2’ ഭ്രമണപഥത്തിൽ

ചന്ദ്രപൂരില്‍ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു; ചികിത്സാച്ചെലവ് എല്ലാവര്‍ക്കും താങ്ങാവുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

പുതിയ ചരിത്രമെഴുതി ഐഎസ്ആര്‍ഒയുടെ ‘ബാഹുബലി’ റോക്കറ്റ്; ‘ബ്ലൂ ബേർഡ് ബ്ലോക്ക് 2’ ഭ്രമണപഥത്തിൽ

കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ചന്ദ്രപൂരില്‍ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു; ചികിത്സാച്ചെലവ് എല്ലാവര്‍ക്കും താങ്ങാവുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies