ഇരുപത്തിമൂന്നുകാരിയായ സമഷ്ടി ഗബ്ബി തുടക്കമിട്ട സംസ്‌കൃത വാരാന്ത്യം പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതോടെ ലോകശ്രദ്ധയിലേക്ക്. ഇംഗ്ലീഷിലും കന്നടയിലും ഹിന്ദിയിലെ വ്‌ളോഗ് ചെയ്തിരുന്ന സമഷ്ടി നേരത്തെ തന്നെ നവമാധ്യമങ്ങള്‍ക്ക് പ്രിയങ്കരിയാണ്. സംസ്‌കൃതത്തില്‍ വ്‌ളോഗ് ചെയ്തുതുടങ്ങിയതോടെയാണ് പക്ഷേ സമഷ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുന്നത്.
കര്‍ണാടകയിലെ ഹൊനാവറില്‍ ശ്രാവസ്തി നദിയുടെ തീരത്തുനിന്നാണ് സമഷ്ടി വാര്‍ത്തകളിലേക്കും ജനഹൃദയങ്ങളിലേക്കും സംസ്‌കൃതം പറഞ്ഞ് നടന്നു കയറിയത്. സംസ്‌കൃതത്തോടുള്ള ആഴത്തിലുള്ള പ്രണയം കൊണ്ടാണ് അവള്‍ അത് പഠിച്ചതും ബിരുദാനന്തര ബിരുദം നേടിയതും. പഠനം കൊണ്ട് നിര്‍ത്താന്‍ സമഷ്ടി ഒരുക്കമായില്ല. പഠിച്ചത് ചുറ്റുമുള്ളവരെയും സമഷ്ടി പരിചയപ്പെടുത്തി. ശ്രാവസ്തിയുടെ തീരത്ത് അവര്‍ ഒത്തുകൂടി. സംസ്‌കൃതം എത്താത്ത ഒരു മേഖലയും ഉണ്ടാകരുതെന്ന് തീരുമാനിച്ചു. സ്ഥായി (േെവമമ്യശ.ശി) എന്ന പേരില്‍ ആരംഭിച്ച വിദ്യാഭ്യാസ വേദിയിലൂടെ സോഷ്യല്‍ മീഡിയയിലും തരംഗമായി. സംസ്‌കൃതത്തില്‍ നാടകങ്ങള്‍ വന്നു. പാട്ടുകള്‍ തയാറാക്കി, ഈണം നല്കി. സംസ്‌കൃത ഗാനങ്ങള്‍ കോര്‍ത്തിണക്കുന്ന ബാന്‍ഡുകള്‍ക്ക് രൂപം നല്കി. ബോളിവുഡ്, കന്നട സിനിമാഗാനങ്ങള്‍ അവര്‍ സംസ്‌കൃതത്തിലാക്കി പാടി. സംസ്‌കൃതം സംസാരിക്കുന്ന യുവാക്കളെ സംഘടിപ്പിച്ച് ബൈക്ക് റാലികള്‍ നടത്തി. ആധുനിക ജീവിതത്തിന്റെ എല്ലാ സങ്കേതങ്ങളിലേക്കും സമഷ്ടി സംസ്‌കൃതത്തെ പകര്‍ന്നു. യു ട്യൂബില്‍ സംസ്‌കൃതത്തില്‍ കുക്കറി ഷോ വരെ നടത്തി.
ഏത് പ്രായത്തിലുള്ളവരെയും ആകര്‍ഷിക്കും വിധം ഭാഷ ഉപയോഗിക്കുന്നതില്‍ ശബ്ദവിന്യാസം കൊണ്ട് സമഷ്ടി പരമ്പരാഗതമായ വഴികളില്‍ നിന്ന് മാറിനടന്നു. പഴഞ്ചനാണ്, ആചാരാനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് തുടങ്ങിയ പതിവ് പ്രചാരങ്ങളെ സമഷ്ടി മറികടന്നു. യുവാക്കള്‍ സംസ്‌കൃതത്തെ ഏറ്റെടുത്തു. ഭക്ഷണരുചികളെക്കുറിച്ചുള്ള സമഷ്ടിയുടെ സംസ്‌കൃത വ്‌ളോഗുകള്‍ എല്ലാവരും ഇഷ്ടപ്പെട്ടു. അവരെല്ലാം കബ്ബണ്‍ പാര്‍ക്കില്‍ എല്ലാ ഞായറാഴ്ചയും ഒത്തുകൂടി. അമ്പതുപേരില്‍ തുടങ്ങിയ ഒത്തുചേരലില്‍ എത്തിച്ചേരുന്നവരുടെ എണ്ണം ഇപ്പോള്‍ ആയിരത്തിനടുത്താവുന്നു.
സംസ്‌കൃതത്തെ ജനകീയമാക്കുന്ന സമഷ്ടി ഗബ്ബിയുടെ പരിശ്രമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലൂടെ പരാമര്‍ശിച്ചതോടെ ലോകമാകെ കബ്ബണ്‍ പാര്‍ക്കിലേക്കും സംസ്‌കൃത വാരാദ്യത്തിലേക്കും ശ്രദ്ധിക്കുകയാണ്.
Discussion about this post