ന്യൂദൽഹി: ഇന്ത്യയുടെ തിളക്കമാർന്ന സാമ്പത്തിക വളർച്ച വരും വർഷങ്ങളിലും തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിദ്യാഭ്യാസ-തൊഴില-നൈപുണ്യ മേഖലയ്‌ക്ക് വേണ്ടി 1.48 ലക്ഷം കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി. അടുത്ത രണ്ടു വർഷത്തിൽ ഒരുകോടി കർഷകരെ ജൈവകൃഷിയിലേക്ക് ആകർഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാർലമെൻ്റിൽ അവതരിപ്പിക്കുകയായിരുന്നു നിർമല സീതാരാമൻ.
ജൻ സമർഥ് അടിസ്ഥാനമാക്കിയുള്ള കിസാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ അവതരിപ്പിക്കും. മൂന്നു വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വെ നടത്തും. 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ സുഗമമാക്കുന്നതിന് മാതൃകാ നൈപുണ്യ വായ്പാ പദ്ധതി പരിഷ്‌കരിക്കും.ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിക്കും. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ വർക്കിങ് വിമൻ ഹോസ്റ്റലുകൾ സ്ഥാപിക്കും. രാജ്യത്തെ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post