ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) ശ്രീചിത്ര മെഡിക്കൽ സെൻ്ററിൽ രക്ഷബന്ധൻ മഹോത്സവം സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം ശ്രീകാര്യം നഗർ സഹ കാര്യവാഹ് വി. ഷിജിത്ത് രക്ഷാബന്ധന ദിന സന്ദേശം നൽകി.
ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭാരതീയ ജനതയെ ഒരുമിപ്പിക്കുവാനുള്ള പ്രതീകമായി രക്ഷാബന്ധൻ മാറി എന്നതാണ് സ്വാതന്ത്ര്യ സമര ചരിത്രം നമ്മോട് പറയുന്നതെന്നും വി. ഷിജിത്ത് പറഞ്ഞു.
1905 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയി കഴ്സൺ പ്രഭു ദേശീയതയെ ഇല്ലാതാക്കുവാനും ദേശീയ ജനതയെ ഹിന്ദുവെന്നും, മുസ്ലിം എന്നും വിഭജിക്കാനുമായി എടുത്ത ബംഗാൾ വിഭജനം എന്ന തീരുമാനത്തെ പരാജയപ്പെടുത്തുവാനായി ബംഗാൾ ജനത ഒറ്റക്കെട്ടായി നടത്തിയ സമരത്തിൽ അവരെ ഒരുമിച്ചു ചേർത്തു നിറുത്തിയത് രാഖിയായിരുന്നു. രാഖി ബന്ധിച്ചു കൊണ്ടാണ് അവർ ഗംഗാസ്നാനം നടത്തി ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ മുന്നണി പോരാളികളായി മാറിയത്. ഭാരതത്തിൻ്റെ അതുവരെയുള്ള ചരിത്രത്തിലാധ്യമായി ശക്തമായ ബ്രീട്ടീഷ് സാമ്രജ്യത്തെ പരാജയപ്പെടുത്തുവാൻ അവർക്ക് കഴിഞ്ഞു. 1911 ൽ ബംഗാൾ വിഭജനം റദ്ദാക്കാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം തീരുമാനം എടുത്തത് ബംഗാളിലെ ദേശീയ ജനത അതിൻ്റെ ചരിത്രത്തത്തിലെ ഏറ്റവും വലിയ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് മുന്നോട്ട് വന്നതു കൊണ്ടാണെന്ന് കാണുവാൻ സാധിക്കും.
പിന്നീട് ഒരുമിപ്പിച്ചു നിർത്തുവാനുള്ള പ്രതീകങ്ങളെ നശിപ്പിച്ച് കൊണ്ടാണ് വിഭജനം സാദ്ധ്യമാക്കിയത്. 1947 ൽ ഭാരതം മതത്തിൻ്റെ പേരിൽ വെട്ടിമുറിക്കപ്പെട്ടു,മതത്തിൻ്റെ അടിസ്ഥാനത്തിൽ മതരാഷ്ട്രങ്ങൾക്ക് നിലനിൽപ്പുണ്ട് എന്ന മതമൗലികവാദികളുടെ പ്രഖ്യാപനങ്ങൾക്ക് വഴിപ്പെട്ടതാണ് ഭാരതത്തിൻ്റെ വിഭജനത്തിന് കാരണമായത്. അതിൻ്റെ ദുരന്തഫലമാണ് ബംഗ്ലാദേശിൽ നാം ഇന്ന് കാണുന്നത്.
ഭാരതത്തിൽ നിന്നും വേർപെട്ടുപോയ പ്രദേശങ്ങൾ ഇന്ന് സംഘർഷ പൂർണ്ണമാണ്. അവിടെമാകെ രക്തച്ചൊരിച്ചിലുകൾ നടക്കുന്നു, രാഷ്ട്രീയ അട്ടിമറികൾ നടക്കുന്നു ജനാധിപത്യവും ഹിംസിക്കപ്പെട്ടിരിക്കുന്നുവെന്ന് കാണുമ്പോൾ നമുക്ക് മുന്നോട്ട് വയ്ക്കുവാനുള്ളത് ഭാരതത്തിൻ്റെ സനാതനമായ ദർശനമാണ്. അതിനു മാത്രമേ ലോകത്തെ ഒരുമിപ്പിക്കുവാൻ കഴിയൂ എന്ന് അനുദിനം തെളിയക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
എംപ്ലോയീസ് സംഘ് അദ്ധ്യക്ഷൻ അഭിലാഷ് എസ്.ജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പട്ടം ഉപനഗർ കാര്യവാഹ് അഭിലാഷ്, എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ വി എന്നിവർ സംസാരിച്ചു.
Discussion about this post